‘കു​ക്കി​ങ്​ ക്ല​ബ് സൂ​ർ’ സം​ഘ​ടി​പ്പി​ച്ച ‘ലി​റ്റി​ൽ ഷെ​ഫ്’ പാ​ച​ക മ​ത്സ​ര​ത്തി​ൽ​നി​ന്ന്​


കുട്ടികൾക്ക് ആവേശമായി ‘ലിറ്റിൽ ഷെഫ് ’പാചക മത്സരം

സൂ​ർ: ‘കു​ക്കി​ങ്​ ക്ല​ബ് സൂ​ർ’ വ​നി​ത വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ കു​ട്ടി​ക​ൾ​ക്കാ​യി ‘ലി​റ്റി​ൽ ഷെ​ഫ്’ പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഡോ​ക്ട​ർ അ​നി​ത പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത്​ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ലാ​യി 35ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. സീ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ ആ​മി​ന ആ​സ്‌​വി​ൻ മു​ജീ​ബ്, ഹ​നാ​ൻ അ​ഷ്‌​റ​ഫ്‌, നൈ​ഷാ​ന ഫാ​ത്തി​മ, യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. ജൂ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ ഫാ​ത്തി​മ സ​ഈ​ദ്, ഫാ​ത്തി​മ റ​ഷ, ക​ദീ​ജ ജെ​ൽ​വ, സ​ബ്ജൂ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ ഹാ​ജി​റ സു​ഹ, ഇ​നാ​യ റി​ഷാ​ദ്, ഹെ​സ ശാ​ഹു​ൽ എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി. ഷെ​ഫ് മാ​മി​നൂ​ർ റ​ഹ്മാ​ൻ (മു​ജൂ​ർ അ​ൽ ആ​ലി​യ എ​ൽ.​എ​ൽ.​സി) വി​ധി​നി​ർ​ണ​യം ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് മെമെ​ന്റോ, വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി. പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഗ​സ​ൽ ഫു​ഡ്‌ പ്രോ​ഡ​ക്റ്റ് സ്പോ​ൺ​സ​ർ ചെ​യ്ത കി​റ്റു​ക​ളും ന​ൽ​കി. കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. നു​ബ്​​ല ഷാ​ജ​ഹാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഷ​ഫീ​റ അ​ൻ​വ​ർ, ന ​ഈ​മ അ​ഷ​റ​ഫ്, അ​നീ​സ സ​മീ​ർ, ഹ​സീ​ന ഇ​സ്ഹാ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Little Chef' cooking competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.