മസ്കത്ത്: ജനുവരി രണ്ട് മുതൽ അഞ്ചുവരെ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും.
താപനിലയിൽ പ്രകടമായ ഇടിവ്, പർവതപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടൽ, പൊടിക്കാറ്റ് എന്നിവക്കും സാധ്യതയുണ്ട്. യാത്ര ചെയ്യുമ്പോഴോ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈസഖിലായിരുന്നു.
6.5ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടത്തെ താപനില. മസ്യൂന 10.9, യാങ്കൂൾ 11.5 നിസ് വ 11.8, അൽ ഖാബിൽ, തുംറൈത്ത് 12.1, ഫഹുദ് 12.2, മുഖ്ഷിൻ 12.7 എന്നിങ്ങനെയാണ് സുൽത്താനേറ്റിന്റെ മറ്റിടങ്ങളിൽ അനുഭവപ്പെട്ട താപനിലയുടെ തോത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.