ലുലു ഗ്രൂപ്പി​െൻറ 194ാമത് ഹൈപ്പർമാർക്കറ്റ് സീബ് മർകസ് അൽ ബാജ ഷോപ്പിങ്​ മാളിൽ ഡോ. നാസർ റാഷിദ്​ അബ്​ദുല്ല അൽ മഅ്​വാലി ഉദ്​ഘാടനം ചെയ്യുന്നു 

ലുലുവി​െൻറ 194ാമത് ഹൈപ്പർമാർക്കറ്റ് സീബിൽ പ്രവർത്തനമാരംഭിച്ചു

മസ്​കത്ത്: ലുലു ഗ്രൂപ്പി​െൻറ 194ാമത് ഹൈപ്പർമാർക്കറ്റ് ഒമാനിൽ പ്രവർത്തനമാരംഭിച്ചു. മസ്കത്തിനടുത്ത്​ സീബ് മർകസ് അൽ ബാജ ഷോപ്പിങ്​ മാളിലാണ്​ 80,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. ഒമാനിലെ 25ാമത്തെ ഹൈപ്പർമാർക്കറ്റ്​ ആണിത്​. ഒമാൻ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ റാഷിദ്​ അബ്​ദുല്ല അൽ മഅ്​വാലി ഉദ്​ഘാടനം നിർവഹിച്ചു. സീബ് വാലി ശൈഖ് ഇബ്രാഹീം ബിൻ യഹ്​യ അൽ റവാഹി, ലുലു ഒമാൻ -ഇന്ത്യ ഡയറക്ടർ എ.വി ആനന്ദ്, ലുലു ഒമാൻ റീജനൽ ഡയറക്ടർ കെ.എ ഷബീർ എന്നിവരും കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവർ വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ സംബന്ധിച്ചു.കോവിഡ് കാലത്ത്​ ബിസിനസ് ലോകം വെല്ലുവിളികൾ നേരിടുന്ന അവസരത്തിൽ, ഈ പ്രതികൂല സാഹചര്യം മറികടക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ലുലു ഡയറക്ടർ എ.വി. ആനന്ദ് പറഞ്ഞു.പുതിയ സാഹചര്യത്തിൽ തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തി​െൻറ ഉത്തമോദാഹരണമാണ് ഒമാനിലെ ഈ പുതിയ ഹൈപ്പർമാർക്കറ്റെന്നും അദ്ദേഹം പറഞ്ഞു. സർക്കാറി​െൻറ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള ഷോപ്പിങ്​ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയതെന്നും ആനന്ദ് കൂട്ടിച്ചേർത്തു.

സലാല ഉൾപ്പെടെ ഒമാനിൽ നാല് പുതിയ ഹൈപ്പർമാർക്കറ്റ് പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുകയാണെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.സീബ് പട്ടണത്തിലെ പ്രമുഖ ഷോപ്പിങ്​ കേന്ദ്രമാണ് മർകസ് അൽ ബാജ ഷോപ്പിങ്​ മാൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.