ലുലുവിെൻറ 194ാമത് ഹൈപ്പർമാർക്കറ്റ് സീബിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: ലുലു ഗ്രൂപ്പിെൻറ 194ാമത് ഹൈപ്പർമാർക്കറ്റ് ഒമാനിൽ പ്രവർത്തനമാരംഭിച്ചു. മസ്കത്തിനടുത്ത് സീബ് മർകസ് അൽ ബാജ ഷോപ്പിങ് മാളിലാണ് 80,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. ഒമാനിലെ 25ാമത്തെ ഹൈപ്പർമാർക്കറ്റ് ആണിത്. ഒമാൻ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ റാഷിദ് അബ്ദുല്ല അൽ മഅ്വാലി ഉദ്ഘാടനം നിർവഹിച്ചു. സീബ് വാലി ശൈഖ് ഇബ്രാഹീം ബിൻ യഹ്യ അൽ റവാഹി, ലുലു ഒമാൻ -ഇന്ത്യ ഡയറക്ടർ എ.വി ആനന്ദ്, ലുലു ഒമാൻ റീജനൽ ഡയറക്ടർ കെ.എ ഷബീർ എന്നിവരും കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവർ വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ സംബന്ധിച്ചു.കോവിഡ് കാലത്ത് ബിസിനസ് ലോകം വെല്ലുവിളികൾ നേരിടുന്ന അവസരത്തിൽ, ഈ പ്രതികൂല സാഹചര്യം മറികടക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ലുലു ഡയറക്ടർ എ.വി. ആനന്ദ് പറഞ്ഞു.പുതിയ സാഹചര്യത്തിൽ തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിെൻറ ഉത്തമോദാഹരണമാണ് ഒമാനിലെ ഈ പുതിയ ഹൈപ്പർമാർക്കറ്റെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിെൻറ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള ഷോപ്പിങ് അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയതെന്നും ആനന്ദ് കൂട്ടിച്ചേർത്തു.
സലാല ഉൾപ്പെടെ ഒമാനിൽ നാല് പുതിയ ഹൈപ്പർമാർക്കറ്റ് പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുകയാണെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.സീബ് പട്ടണത്തിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമാണ് മർകസ് അൽ ബാജ ഷോപ്പിങ് മാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.