മക്ക ഹൈപ്പർ മാർക്കറ്റ് 40ാമത് ബ്രാഞ്ച് ധങ്കിൽ പ്രവർത്തനം തുടങ്ങി

മസ്കത്ത്​: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ മക്ക ഹൈപ്പർ മാർക്കറ്റിന്‍റെ 40ാമത് ഷോറൂ ദാഹിറ വിലയത്തിലെ ധങ്കിൽ പ്രവർത്തനമാരംഭിച്ചു. ഗവർണർ ശൈഖ് മുസല്ലം ബിൻ അഹ്മദ് ബിൻ സഈദ് അൽ മഷാനി, മക്ക ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ മമ്മൂട്ടി എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു. ഡയറക്ടർമാരായ ഹിലാൽ ബിൻ മുഹമ്മദ്‌, സിനാൻ മുഹമ്മദ്‌, മനാഫ് ബിൻ അബൂബക്കർ, ജനറൽ മാനേജർ സലിം സജിത്ത്, മക്ക ഹൈപ്പർമാർക്കറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

25 ഒമാനി റിയാലിനു മുകളിൽ പർച്ചേസ് ചെയ്ത ആദ്യ 20 പേർക്ക് സൗജന്യ ഗിഫ്റ്റ് ഹാമ്പറുകൾ നൽകി. കൂടാതെ ഉപഭോക്താക്കൾക്കായി ഉദ്‌ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് മക്ക ഹൈപ്പർമാർക്കറ്റ് മാനേജ്‌മെന്റ് അറിയിച്ചു.

Tags:    
News Summary - Makkah Hypermarket 40th branch inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.