മസ്കത്ത്: ലോകത്തിലെ ഏറ്റവും മനോഹരമായ കപ്പൽ ഒമാനിലെത്തുന്നു. രണ്ട് വർഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായി ഇറ്റാലിയൻ കപ്പലായ അമേരിഗോ വെസ്പുച്ചിയാണ് ജനുവരി എട്ട് മുതൽ 12വരെ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് നങ്കൂരമിടുക.
ഇറ്റാലിയൻ നാവികസേനയുടെ പരിശീലനക്കപ്പലായ അമേരിഗോ വെസ്പുച്ചി വേൾഡ് ടൂറിന്റെ ഭാഗമായാണ് സുൽത്തനേറ്റിലേക്കുള്ള വരവ്. ഒമാനിലേക്കുള്ള കപ്പലിന്റെ ആദ്യ സന്ദർശനമാണിത്. തൊണ്ണൂറു വർഷത്തിലേറെ പാരമ്പര്യ നാവിക കപ്പലാണ് അമേരിഗോ വെസ്പുച്ചി. ഇറ്റലിയുടെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളിൽ ഒന്നാണ്.
2023 ജൂലൈ ഒന്നിന് ജെനോവ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ടത്. ഇറ്റലിയെ ഒരു രാജ്യമാക്കി മാറ്റുന്ന സംസ്കാരം, ചരിത്രം, നവീകരണം, ശാസ്ത്രം, ഗവേഷണം, സാങ്കേതികവിദ്യ എന്നിവ ഇതിനോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ഒമാനിലെ ലെ ഇറ്റാലിയൻ അംബാസഡർ, പിയർലൂജി ഡി എലിയ, അഡ്മിറൽ എന്റിക്കോ ക്രെഡൻഡിനോ, ഇറ്റാലിയൻ നാവികസേനാ മേധാവി, പ്രാദേശിക ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.