മസ്കത്ത്: ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോക്ക് ഒമാനിൽനിന്ന് മടങ്ങി. റോയൽ എയർപോർട്ടിൽ നൽകിയ യാത്രയപ്പ് ചടങ്ങിന് സയ്യിദ് ബദർ ഹമദ് അൽബുസൈദി നേതൃത്വം നൽകി.
ഇരുരാജ്യങ്ങളും തമ്മിൽ വിധ മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിച്ചാണ് പ്രസിഡന്റ് മസ്കത്തിൽനിന്ന് യാത്ര തിരിച്ചത്. ഒമാനിലെത്തിയ അലക്സാണ്ടർ ലുകാഷെങ്കോക്ക് ഊഷ്ള വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്.
സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിക്ഷേപം, സാങ്കേതിക, മെഡിക്കൽ മേഖലകളിലെ സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ബന്ധങ്ങളും പര്യവേക്ഷണ മാർഗങ്ങളും ഇരുവരും ചർച്ച നടത്തി. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറി. സുഹാർ പോർട്ട്, ഒമാൻ നാഷനൽ മ്യൂസിയവും സന്ദർശിച്ചിരുന്നു.
ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദുമമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങൾ പര്യവേക്ഷണം ചെയ്യുകയും സംയുക്ത നിക്ഷേപം വികസിപ്പിക്കുന്നതിനുള്ള മേഖലകളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തമെന്ന് ഒമാനും ബെലാറസും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.