മസ്കത്ത്: ഗൾഫ് കപ്പ് ട്വന്റി20 ടൂണമെന്റിലെ നാലാം മത്സരത്തിൽ ഒമാന്‍ തോൽവി. ദുബൈയിലെ ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ നടന്ന കളിയിൽ സൗദിയോട് എട്ട് വിക്കറ്റിനാണ് പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ഒമാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗദി 18.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിക്കുകയായിരുന്നു. ഓപണർമാരായ ഫൈസൽ ഖാൻ (49) 70 , ഉസ്മാൻ ഖാലിദ് 38 എന്നിവരുടെ മിന്നും പ്രകടനമാണ് സൗദിക്ക് വിജയം സാധ്യമാക്കിയത്.
ഒമാൻ നിരയിൽ മുഹമ്മദ് നദീം 49 ബാളിൽ 69, മുഹമ്മദ് വസീം 38, ആമിർ ഖലീം 17 എന്നിവരൊഴിക്കെ മറ്റുള്ളവർക്കൊന്നും കാര്യമായി സംഭാവന നൽകാനായില്ല. സൗദിക്കുവേണ്ടി ഇസ്തിയാക്ക് അഹമ്മദ്, ഉസ്മാൻ നജീബ് എന്നിവർ രണ്ടും വജീഉൽ ഹസ്സൻ ഒന്നും വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.