സലാല: മലർവാടി സലാലയിൽ വിദ്യാർഥികൾക്കായി ‘മഴവില്ല് 2025’ എന്ന പേരിൽ കളറിങ് മത്സരം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ ആർട് അധ്യാപകൻ രാജ്കുമാർ ഉദ്ഘാടനം ചെയ്തു.
ഐ.എം.ഐ വൈസ് പ്രസിഡന്റ് ജി.സലിം സേട്ട്, സാബുഖാൻ, റജീന ടീച്ചർ, സാഗർ അലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മലർവാടി കോഓർഡിനേറ്റർ ഫസ്ന അനസ് മത്സരം നിയന്ത്രിച്ചു. വഫ സാദിഖ് പ്രാർത്ഥന ഗാനം നിർവ്വഹിച്ചു.
സമാന്തരമായി രക്ഷിതാക്കൾക്ക് നടന്ന പോസിറ്റീവ് പാരന്റിങ് എന്ന സെഷന് റിസ ഹുസ്നി നേത്യത്വം നൽകി. ക്വിസ് മത്സരവും നടന്നു. മദീഹ ഹാരിസ്, മുംതാസ് റജീബ് , റമീസ റൗഫ് എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.