മസ്കത്ത്: പ്രവാസികളുടെ മാതൃഭാഷ സ്നേഹം വളര്‍ത്തുന്നതിനും പുതിയ തലമുറയില്‍നിന്ന് മലയാളം അന്യമാകാതിരിക്കുന്നതിനുമായി വ്യാഴവട്ടമായി ലോക മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ഒമാന്‍ ചാപ്റ്റര്‍ മാതൃഭാഷ ജ്ഞാനം പകരുന്ന മികച്ച അധ്യാപകര്‍ക്ക് ഗുരുദക്ഷിണ ഭാഷാധ്യാപക പുരസ്കാരം നല്‍കും. മാതൃഭാഷയുടെ സംവേദനത്തിനായി വ്യത്യസ്തവും നൂതനവുമായ പഠനതന്ത്രങ്ങള്‍ നടപ്പാക്കുന്ന മലയാളം അധ്യാപകര്‍ക്കാണ് പുരസ്കാരം.
വ്യക്തികള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ, അധ്യാപക-രക്ഷാകര്‍തൃ സമിതിയംഗങ്ങള്ക്കോ പ്രഥമാധ്യാപകര്‍ക്കോ സഹാധ്യാപകര്‍ക്കോ പുരസ്കാരത്തിനായി പേരുകള്‍ നിര്‍ദേശിക്കാം. നാമനിർദേശത്തോടൊപ്പം ആവശ്യമായ തെളിവുകളും നല്‍കണം. ഏപ്രില്‍ 28ന് മസ്കത്തില് നടക്കുന്ന മലയാള മഹോത്സവത്തില്‍ പുരസ്കാരം സമ്മാനിക്കും. മാര്‍ച്ച് 31ന് മുമ്പ് malayalamomanchapter23@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പേരുകള്‍ നിർദേശിക്കാമെന്ന് ചെയര്മാന് മുഹമദ് അന്‍വര്‍ ഫുല്ല, വൈസ് ചെയര്മാന് സദാനന്ദന് എടപ്പാള്‍, ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.