മസ്കത്ത്: പ്രമുഖ കവിയും നോവലിസ്റ്റുമായ ടി.പി. രാജീവന്റെ നിര്യാണത്തിൽ മലയാളം ഒമാന്‍ ചാപ്റ്റര്‍ അനുശോചിച്ചു. ചാപ്റ്ററിന്റെ സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും പുതിയ ആശയങ്ങളും തിരുത്തലുകളുമായി ഇക്കാലമത്രയും പ്രവര്‍ത്തിച്ചുവന്ന അദ്ദേഹത്തിന്റെ വേര്‍പാട് മലയാളം ഒമാന്‍ നികത്താനാവാത്ത നഷ്ടമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2013 മലയാളം ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച മലയാളം മാമാങ്കത്തിലും അതിഥിയായി പങ്കെടുത്തിരുന്നു. മലയാളം ഒമാന്‍ ചാപ്റ്റര്‍ 2014ല്‍ കോഴിക്കോട് സംഘടിപ്പിച്ച കമല സുരയ്യ ചിത്രപ്രദര്‍ശനത്തിന്റെയും സാഹിത്യ, സാംസ്കാരിക സമ്മേളനത്തിന്റെയും മുഖ്യ ചുമതലക്കാരനായി അഞ്ചുദിവസവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സാഹിത്യരംഗത്തു വളര്‍ന്നുവരുന്ന പുതുതലമുറയിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ടി.പി. രാജീവന്റെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.