മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ‘പുണ്യനിലാവും കാരുണ്യത്തിന്റെ കഥകളും’പ്രമേയത്തിലുള്ള സ്നേഹ സൗഹാർദ ഇഫ്താര്‍ വിരുന്ന് റൂവി അല്‍ ഫവാന്‍ റസ്റ്റാറന്റില്‍ നടന്നു. സമൂഹത്തില്‍ പരസ്പരവിദ്വേഷങ്ങളും സ്പർധയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കരുണ്യത്തിന്റെയും നന്മയുടെയും പങ്കുവെക്കലിന് ഏറെ പ്രാധാന്യമുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മലയാളം ഒമാന്‍ ചാപ്റ്റര്‍ രക്ഷാധികാരി അജിത് പനിച്ചിയില്‍ പറഞ്ഞു.
മലയാളം ഒമാന്‍ ചാപ്റ്റര്‍ ചെയര്മാന് മുഹമ്മദ് അന്‍വര്‍ ഫുല്ല അധ്യക്ഷത വഹിച്ചു. എം.എ.കെ. ഷാജഹാനെയും നടന് ഇന്നസെന്റിനെയും സംഗമം അനുസ്മരിച്ചു. മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏപ്രില്‍ 28ന് സംഘടിപ്പിക്കുന്ന മലയാള മഹോത്സവത്തിലെ കാര്യപരിപാടികള്‍ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് വിശദീകരിച്ചു.
ഇഫ്താര്‍ സംഗമത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സൂര് പ്രസിഡന്റ് ഹസ്ബുല്ല മദാരി മുഖ്യാതിഥിയായി. ഡോ. രത്നകുമാര്‍ (വേള്‍ഡ് മലയാളി ഫെഡറേഷന്), നിയാസ് ചെണ്ടയാട് (ഒ.ഐ.സി.സി), അബ്ദുല്‍ അസീസ് വയനാട് (വെല്‍ഫെയര്‍ ഫോറം), നജീബ് കെ. മൊയ്ദീന്, അഡ്വ. പ്രസാദ്, കൃഷ്ണേന്ദു (സ്കൂള്‍ ബോര്‍ഡ് അംഗം), മനോഹരന് ഗുരുവായൂര്‍ (പഞ്ചവാദ്യ സംഘം), രഞ്ജിത്ത് (നന്മ കാസര്‍കോട്), സലോമി (മസ്കത്ത് കവിതക്കൂട്ടം), എ.പി. സിദ്ദീഖ് (തൃശൂര്‍ കൂട്ടായ്മ), ഷൗക്കത്ത് (അല്‍ ബഹ്ജ ബുക്സ്), മലയാളം ഒമാന്‍ ചാപ്റ്റര്‍ ഭാരവാഹികളായ രാജന് കോക്കൂരി, രവീന്ദ്രന് മറ്റത്തില്‍, അജിത് പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ഇഫ്താര്‍ വിരുന്നിന് എക്സിക്യൂട്ടിവ് അംഗം ടി.വി.കെ. ഫൈസല്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.