മസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസം മേഖലയായ യിത്തിയുടെ വികസനത്തിന് പ്രേത്യക പദ്ധതി. ഒമാനിലെ വലിയ സമഗ്ര ടൂറിസം പദ്ധതിയായിരിക്കുമെന്ന് ഒമാൻ ടൂറിസം െഡവലപ്മെൻറ് കമ്പനി (ഒംറാൻ) അറിയിച്ചു.
യിത്തിയെ മസ്കത്തുമായി സംയോജിപ്പിക്കുന്ന രീതിയിലുള്ള വികസനപദ്ധതിക്കാണ് രൂപം നൽകുന്നത്. വൈവിധ്യം നിറഞ്ഞ വികസനപദ്ധതിയാണ് തയാറാക്കുക.
കടലിന് അഭിമുഖമായി നിൽക്കുന്ന 11 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്തായിരിക്കും ഇത് ഒരുക്കുക. നഗരവികസനത്തിെൻറ എല്ലാ മാനണ്ഡങ്ങളും പാലിച്ച് ശിൽപ ചാരുതയോടെ താഴ്വരകളെയും പീഠഭൂമികളെയും കടൽ തീരങ്ങളെയും സംേയാജിപ്പിക്കും.
നാലു ഘട്ടങ്ങളായാണ് യിത്തിയുടെ വികസനം. സ്വദേശികൾക്കും വിദേശികൾക്കും ഒരു േപാലെ നിക്ഷേപ അവസരം ഒരുക്കും. പശ്ചാത്തല സൗകര്യം, റോഡുകളുടെ സംേയാജനം എന്നിവയും ഭാഗമാണ്. താമസക്കാരെയും ടൂറിസം, വാണിജ്യ സാമ്പത്തിക പദ്ധതികൾ, താമസ പദ്ധതികൾ എന്നിവയും ബന്ധിപ്പിക്കും. ഇത് രാജ്യത്തിെൻറ വികസന പാതിയിൽ നാഴികക്കല്ലായിരിക്കുമെന്നാണ് അധികൃതർ കരുതുന്നത്. രാജ്യത്തിെൻറ സാമ്പത്തിക മേഖലക്കും വലിയ സംഭാവന നൽകാൻ കഴിയും. നടപ്പാവുന്നതോടെ യിത്തി മികച്ച ടൂറിസം മേഖലയാകും.
ഇത് ടൂറിസം, സംസ്കാരം, റിയൽ എസ്റ്റേറ്റ് അടക്കമുള്ള മേഖലകളിൽ വളർച്ചയുണ്ടാക്കും. വിദേശ നിക്ഷേപകർക്ക് അവസരം നൽകുന്നതിനാൽ രാജ്യത്തിെൻറ മൂല ധന മേഖലയിൽ വളർച്ചക്കും കാരണമാക്കും.
പ്രദേശിക, ചെറുകിട, ഇടത്തരം കമ്പനികൾക്ക് കൂടുതൽ അവസരം നൽകും. നിരവധി സ്വദേശികൾക്ക് നേരിട്ട് തൊഴിൽ അവസരം നൽകും.
യുവാക്കൾക്ക് സാമ്പത്തിക ഗുണം ഉണ്ടാകും. നിരവധി ടൂറിസം പദ്ധതികൾ ഒംറാൻ നടപ്പാക്കുന്നുണ്ട്. എന്നാൽ യിത്തി ടൂറിസം പദ്ധതി രാജ്യത്തിെൻറ ടൂറിസം മേഖലക്ക് മികച്ച സംഭാവന നൽകാൻ കഴിയുന്ന പദ്ധതിയായി മാറുമെന്നും അധികൃതർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.