മസ്കത്ത്: മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (എം.എൻ.എം.എ) മസ്കത്ത് ബൗഷർ ബ്ലഡ് ബാങ്കിൽ രക്തദാന കാമ്പയിൻ നടത്തി. അസോസിയേഷന് അംഗങ്ങളും, സഹകാരികളുമായ അമ്പതോളം പ്രവർത്തകർ പങ്കെടുത്തു. നാലാമത്തെ തവണയാണ് മറുനാട്ടിൽ മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഇതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനു അസോസിയേഷനും പ്രവർത്തകർക്കും അധികൃതരുടെ ഭാഗത്തുനിന്ന് ആശംസകളും നന്ദിയും അറിയിച്ചു. സെക്രട്ടറി ജയൻ ഹരിപ്പാട്, പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി, ട്രഷറർ പിങ്കു അനിൽകുമാർ മറ്റു ഭരണസമിതി അംഗങ്ങളും രക്തദാന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.