മസ്കത്ത്: ജ്വല്ലറി വിഭാഗത്തിൽ ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡിനുള്ള പുരസ്കാരം തുടർച്ചയായി ആറാം തവണയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്വന്തമാക്കി. ഒമാനിലെ മുൻനിര പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർ ഏർപ്പെടുത്തിയിരുന്നത്. പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുന്ന ബ്രാന്‍റുകൾക്കാണ് ‘ഒമാന്റെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡ്’ പുരസ്കാരം നൽകുന്നത്.
ഗതാഗത, വാർത്ത, വിനിമയ, വിവര സങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അല് മവാലി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാൻ റീജൽ ഹെഡ് കെ. നജീബിന് പുരസ്ക്കാരം കൈമാറി. ലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാഞ്ച് ഹെഡ് പി. മുഹ്സിൻ, അപെക്സ് മീഡിയ എക്സിക്യൂട്ടീവ് ചെയർമാൻ സാലിഹ് സക്വാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഈ അവാർഡ് സ്വീകരിക്കുന്നതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാൻ റീജീയനൽ ഹെഡ് കെ. നജീബ് പറഞ്ഞു. ഉപഭോക്താക്കൾക്ക് അവർ ആവശ്യപ്പെടുന്ന മികച്ച ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം നൽകുക എന്ന ബ്രാന്‍റിന്റെ പ്രതിബദ്ധതക്കുള്ള ശക്തമായ തെളിവാണിത്. ദശലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കൾക്കും ടീം അംഗങ്ങൾക്കും നിക്ഷേപകർക്കും ഈ അവാർഡ് സമർപ്പിന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ഗോൾഡിന് നിലവിൽ ഒമാനിൽ 17 ഔട്ട്ലെറ്റുകളാണുള്ളത്. ഉപഭോക്താക്കൾക്ക് 20ലധികം രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗതവും സമകാലികവുമായ ഡിസൈനുകളിൽ വൈവിധ്യമാർന്ന ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.