പാർക്കിങ് ഫീസിൽ ഇളവുമായി മസ്കത്ത് വിമാനത്താവളം

മസ്കത്ത്​: മസ്‌കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘനേരം പാർക്കിങ്ങിനുള്ള ഫീസിൽ ഇളവുമായി ഒമാൻ എയർ എയർപോർട്​സ്​ അധികൃതർ. പുതിയ നിരക്ക് പ്രകാരം P5 ലോട്ടിൽ ഒരുദിവസത്തേക്ക്​ പാർക്ക്​ ചെയ്യാൻ ഒരു റിയാൽ മാത്രമാണ് ഈടാക്കുക.

തിരക്കേറിയ വേനൽക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യവും താങ്ങാനാവുന്ന വിലയും നൽകുന്നതിനുള്ള ഒമാൻ എയർപോർട്ട്​സിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്​.

അതേ സമയം, ഈ ഓഫർ P5 ലോട്ടിൽ മാത്രമായരിക്കും ലഭ്യമാകുക. എയർപോർട്ടിന്‍റെ ഡിപ്പാർച്ചർ ഭാഗത്തുനിന്ന്​ ഇടതു വശത്താണ്​ P5 പാർക്കിങ്​ ലോട്ട്​.

Tags:    
News Summary - Muscat airport with relaxation in parking fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.