മസ്കത്ത്​ കെ.എം.സി.സി: റഹീസ് അഹമ്മദ് പ്രസിഡന്റ്, റഹീം വറ്റല്ലൂർ ജനറൽ സെക്രട്ടറി

മസ്കത്ത്​: മസ്കത്ത്​ കെ.എം.സി.സി കേന്ദ്ര കമ്മറ്റി 2022 -2024 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. അൽഖൂദ് അൽ അറൈമി ബൊളിവാർഡ് ഹോട്ടലിൽ നടന്ന കൗൺസിൽ യോഗത്തിൽ പ്രസിഡന്റായി റഈസ് അഹമ്മദിനെയും ജനറൽ സെക്രട്ടറിയായി റഹീം വറ്റല്ലുരിനെയും തെരരഞ്ഞെടുത്തു.

പി.ടി.കെ ഷമീർ ആണ്​ ട്രഷറർ. മറ്റ് ഭാരവാഹികൾ: സയ്യിദ് എ.കെ.കെ തങ്ങൾ, വാഹിദ് ബർക്ക, നൗഷാദ് കക്കേരി, പി.ടി.പി ഹാരിസ്, ഷമീർ പാറയിൽ, നവാസ് ചെങ്കള, അഷ്‌റഫ് മുതുവന (വൈസ് പ്രസി), അഷ്‌റഫ് കിണവക്കൽ, ഷാനവാസ് മൂവാറ്റുപുഴ, ഇബ്രാഹിം ഒറ്റപ്പാലം, ബി.എച്ച്​. ഷാജഹാൻ, ഉസ്മാൻ പന്തല്ലൂർ, ഹുസ്സൈൻ വയനാട് (ജോ.സെക്ര), മുജീബ് കടലുണ്ടി (ഹരിതസാന്ദ്വനം ചെയർ). റൂവി കെ.എം.സി.സി മുന്നോട്ടു​െവച്ച പാനൽ യോഗം ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.

മസ്കത്ത്​ കെ.എം.സി.സിക്ക്‌ കീഴിലുള്ള 33 ഏരിയ കമ്മറ്റികളെയും പ്രതിനിധീകരിച്ചു കേന്ദ്ര കൗൺസിൽ അംഗങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തു. സംസ്ഥാന മുസ്​ലിം ലീഗ് പ്രതിനിധികൾ, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം എന്നിവർ ​തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് റഹീസ് അഹമ്മദ് അധ്യക്ഷതവഹിച്ചു. റഹീം വറ്റല്ലൂർ, സയ്യിദ് എ.കെ.കെ തങ്ങൾ, മുജീബ് കടലുണ്ടി തുടങ്ങിയവർ പ്രവർത്തന റിപ്പോർട്ടുകളും കണക്കും അവതരിപ്പിച്ചു.

Tags:    
News Summary - Muscat KMCC: Raees Ahmed President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.