മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, ട്ര​ഷ​റ​ർ പി.​ടി.​കെ. ഷ​മീ​ർ, പ്ര​സി​ഡ​ന്റ്​ റ​ഈ​സ് അ​ഹ​മ്മ​ദ്​

മസ്കത്ത് കെ.എം.സി.സി: റഹീസ് അഹമ്മദ് പ്രസിഡന്‍റ്, റഹീം വറ്റല്ലൂർ ജന. സെക്രട്ടറി

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ 2022 -24 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. അൽഖൂദ് അൽ അറൈമി ബൊളിവാർഡ് ഹോട്ടലിൽ നടന്ന കൗൺസിൽ യോഗത്തിൽ പ്രസിഡന്റായി റഈസ് അഹമ്മദിനെയും ജനറൽ സെക്രട്ടറിയായി റഹീം വറ്റല്ലൂരിനെയും തിരഞ്ഞെടുത്തു. പി.ടി.കെ. ഷമീറാണ് ട്രഷറർ.

മറ്റ് ഭാരവാഹികൾ: എ.കെ.കെ. തങ്ങൾ, വാഹിദ് ബർക്ക, നൗഷാദ് കക്കേരി, പി.ടി.പി. ഹാരിസ്, ഷമീർ പാറയിൽ, നവാസ് ചെങ്കള, അഷ്‌റഫ് മുതുവന (വൈസ് പ്രസി), അഷ്‌റഫ് കിണവക്കൽ, ഷാനവാസ് മൂവാറ്റുപുഴ, ഇബ്രാഹീം ഒറ്റപ്പാലം, ബി.എച്ച്. ഷാജഹാൻ, ഉസ്മാൻ പന്തല്ലൂർ, ഹുസ്സൈൻ വയനാട് (ജോ. സെക്ര), മുജീബ് കടലുണ്ടി (ഹരിത സാന്ത്വനം ചെയർ). റൂവി കെ.എം.സി.സി മുന്നോട്ടുവെച്ച പാനൽ യോഗം ഐകകേണ്ഠ്യന അംഗീകരിക്കുകയായിരുന്നു.

മസ്കത്ത് കെ.എം.സി.സിക്ക്‌ കീഴിലുള്ള 33 ഏരിയ കമ്മിറ്റികളെയും പ്രതിനിധാനംചെയ്യുന്ന കേന്ദ്ര കൗൺസിൽ അംഗങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തു. സംസ്ഥാന മുസ്ലിം ലീഗ് പ്രതിനിധികൾ, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് റഹീസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. റഹീം വറ്റല്ലൂർ, എ.കെ.കെ. തങ്ങൾ, മുജീബ് കടലുണ്ടി തുടങ്ങിയവർ പ്രവർത്തന റിപ്പോർട്ടുകളും കണക്കും അവതരിപ്പിച്ചു.

Tags:    
News Summary - Muscat KMCC: Raheez Ahmed President, Rahim Vatallur Jan. Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.