മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ഗ്രൂപ് ബുക്കിങ്ങിലൂടെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനത്തിൽ പുറപ്പെട്ടവർ നാട്ടിലെത്തി.
ചൊവ്വാഴ്ച രാത്രി 10നാണ് 60പേരടങ്ങുന്ന സംഘം മസ്കത്തിൽനിന്ന് സലാം എയറിന്റെ വിമാനത്തിൽ പുറപ്പെട്ടത്. പുലർച്ചെ 3.30ഓടെയാണ് ഇവർ കരിപ്പൂരിൽ വിമാനമിറങ്ങിയത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായി 120പേർകൂടി ഇങ്ങനെ വോട്ട് ചെയ്യാനായി നാട്ടിലെത്തുമെന്ന് കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.
വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി, കോഴിക്കോട് മണ്ഡലങ്ങളിലുള്ളവരാണ് യാത്രക്കാരിൽ അധികവും. ഇവരിൽ ചിലർ വോട്ട് ചെയ്ത് തൊട്ടടുത്ത ദിവസങ്ങളിൽതന്നെ ഒമാനിലേക്ക് മടങ്ങും. ഇന്ത്യയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്.
അതുകൊണ്ടുതന്നെ ജനാധ്യപത്യ ഇന്ത്യയുടെ വീണ്ടെുപ്പിനായാണ് പ്രവർത്തകരെ ഗ്രൂപ് ബുക്കിങ്ങിലൂടെ നാട്ടിലെത്തിക്കുന്നതെന്ന് മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ പി.ടി.കെ. ഷമീർ പറഞ്ഞു. പ്രത്യേക ചാർട്ടർ വിമാനത്തിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ലെന്നും കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.