മസ്കത്ത്: റൂവിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ മസ്കത്ത് കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗം ചെയർമാൻ അഷ്റഫ് കല്ലടാസ് ഉദ്ഘാടനം ചെയ്തു. ഉബൈൽ അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് അഷ്റഫ് കിണവക്കൽ, സെക്രട്ടറി ഷമീർ പാറയിൽ എന്നിവർ റിട്ടേണിങ് ഓഫിസർമാരായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ കമ്മിറ്റിക്ക് നേതാക്കൾ ആശംസകൾ നേർന്നു. ഫൈസൽ വയനാട് സ്വാഗതവും മുഹമ്മദ് കുട്ടി തരുവണ നന്ദിയും പറഞ്ഞു. നാട്ടിലെ പുതിയ സാഹചര്യത്തിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. മതാടിസ്ഥാനത്തിൽ നടക്കുന്ന പൗരത്വ ഭേദഗതി തികച്ചും വിവേചനമാണെന്നും ഇത്തരം പ്രവൃത്തിയിൽനിന്നും ബി.ജെ.പി ഗവൺമെന്റ് പിന്നോട്ട് പോകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇഫ്താർ സംഗമവും നടത്തിയാണ് യോഗം പിരിഞ്ഞത്
ഭാരവാഹികൾ: അഷ്റഫ് കല്ലടാസ് (ഉപദേശക സമിതി ചെയർമാൻ), ഇബ്രാഹിം കാഞ്ഞായി (വൈ. ചെയ), ഉസൈൻ കുഞ്ഞോം (ജന. കൺ), റിയാസ് കുപ്പാടിത്തറ (ജോ. കൺ), നസ്റു ടി. മൊയ്തീൻ (പ്രസി), താഹിർ കുനിങ്ങാരത്, ടി.കെ. നിയാസ്, മുനീർ കാതിരി, സി.കെ. അബ്ദുൽ ഗഫൂർ (വൈ. പ്രസി), ഫൈസൽ കൊട്ടേക്കാരൻ (ജന. സെക്ര), അഷ്കർ തച്ചയിൽ, പി.ടി. മൊയ്തൂട്ടി, അബ്ദുല്ല സീബ്, സിറാജ് ആലാൻ (ജോ. സെക്ര), മുഹമ്മദ് കുട്ടി തരുവണ (ട്രഷ), ഷമീർ പുതുക്കുടി (ഓർഗനൈസിങ് സെക്ര), എം.കെ. നാസർ, നിസാർ കുപ്പാടിത്തറ (മീഡിയ വിങ് സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.