മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ : കോ​വി​ഡ്​ വ​രു​മാ​ന​ത്തെ ബാ​ധി​ച്ച​വ​ർ​ക്ക്​ ഫീ​സ്​ ആ​നു​കൂ​ല്യ​ത്തി​ന്​ അ​പേ​ക്ഷി​ക്കാം 

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ മ​ഹാ​മാ​രി ജോ​ലി​യെ​യും വ​രു​മാ​ന​ത്തെ​യും ക​ച്ച​വ​ട​ത്തെ​യും ബാ​ധി​ച്ച മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ നി​ല​വി​ലെ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഫീ​സി​ള​വി​നാ​യി അ​പേ​ക്ഷി​ക്കാം. കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ർ​ന്നു​ള്ള സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക ആ​ഘാ​ത​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യാ​ണ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്ന്​ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഞാ​യ​റാ​ഴ്​​ച പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഒ​രു​മാ​സം ആ​കെ വ​രു​മാ​നം 500 റി​യാ​ലി​ൽ താ​ഴെ​യു​ള്ള ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ, കോ​വി​ഡ്​ മൂ​ലം ജോ​ലി ന​ഷ്​​ട​പ്പെ​ട്ട ര​ക്ഷി​താ​ക്ക​ൾ, കോ​വി​ഡ്​ മൂ​ലം ക​ട​ക​ൾ അ​ട​ച്ച​തി​നാ​ലും മ​റ്റും ബി​സി​ന​സ്​ ന​ഷ്​​ട​പ്പെ​ട്ട​വ​ർ, ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ ഫീ​സ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​വു​ക. ര​ക്ഷി​താ​ക്ക​ൾ ന​ൽ​കു​ന്ന രേ​ഖ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​കും ഫീ​സ്​ ആ​നു​കൂ​ല്യം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ക. ര​ക്ഷി​താ​ക്ക​ൾ ഫീ​സ്​ സ​മ​യ​ത്തി​ന്​ അ​ട​ക്ക​ണ​മെ​ന്നും ആ​നു​കൂ​ല്യം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത ശേ​ഷം ഇ​ള​വാ​യി ന​ൽ​കു​ന്ന തു​ക അ​ടു​ത്ത ക്വാ​ർ​ട്ട​റി​ലെ ഫീ​സി​​ൽ കു​റ​ച്ചു​ന​ൽ​കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. കോ​വി​ഡ്​ മു​ൻ​നി​ർ​ത്തി ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ടാ​തെ​യാ​ണി​ത്. 

ര​ക്ഷി​താ​ക്ക​ളു​ടെ ​െറ​സി​ഡ​ൻ​റ്​ കാ​ർ​ഡി​​െൻറ കോ​പ്പി, വാ​ട​ക ക​രാ​ർ, സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​/ ക​മ്പ​നി​യി​ൽ നി​ന്നു​ള്ള സാ​ല​റി സ്ലി​പ്, ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള സാ​ല​റി ട്രാ​ൻ​സ്​​ഫ​ർ സം​ബ​ന്ധി​ച്ച ബാ​ങ്ക്​ സ്​​റ്റേ​റ്റ്​​മ​െൻറ്, അ​പേ​ക്ഷ ഫോ​റ​ത്തി​ൽ പ​റ​ഞ്ഞ മാ​തൃ​ക​യി​ലു​ള്ള സ്​​പോ​ൺ​സ​റു​ടെ കൈ​യി​ൽ നി​ന്നു​ള്ള ക​ത്ത്, ഷോ​പ്പു​ക​ൾ അ​ട​ക്കം ബി​സി​ന​സ്​ ന​ഷ്​​ട​പ്പെ​ട്ട​ത്​ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ (ബാ​ധ​ക​മെ​ങ്കി​ൽ) എ​ന്നി​വ സ​ഹി​ത​മാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ ഫോ​റ​ത്തി​​െൻറ മാ​തൃ​ക http://ismoman.com/circulars.html എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച ഫോ​റം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്​ സ​ഹി​തം feeconcessions@ismoman.com എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക്​ ഇ-​മെ​യി​ൽ ചെ​യ്യു​ക​യോ എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 8.30 മു​ത​ൽ 12.30 വ​രെ സ്​​കൂ​ൾ ഒാ​ഫി​സി​ൽ നേ​രി​െ​ട്ട​ത്തി ന​ൽ​കു​ക​യോ ചെ​യ്യാം. ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ങ്ങ​ളി​ൽ ഫീ​സ്​ ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​രും പ​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ആ​ഗ​സ്​​റ്റ്​ 16 ആ​ണ്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട അ​വ​സാ​ന തീ​യ​തി.

Tags:    
News Summary - muscuit indian school-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT