മസ്കത്ത് ഇന്ത്യൻ സ്കൂൾ : കോവിഡ് വരുമാനത്തെ ബാധിച്ചവർക്ക് ഫീസ് ആനുകൂല്യത്തിന് അപേക്ഷിക്കാം
text_fieldsമസ്കത്ത്: കോവിഡ് മഹാമാരി ജോലിയെയും വരുമാനത്തെയും കച്ചവടത്തെയും ബാധിച്ച മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് നിലവിലെ അധ്യയന വർഷത്തിലെ ഫീസിളവിനായി അപേക്ഷിക്കാം. കോവിഡ് മഹാമാരിയെ തുടർന്നുള്ള സാമൂഹിക, സാമ്പത്തിക ആഘാതങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് പിന്തുണ നൽകുന്നതിനായാണ് ആനുകൂല്യങ്ങൾ നൽകുന്നതെന്ന് മസ്കത്ത് ഇന്ത്യൻ സ്കൂൾ ഞായറാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഒരുമാസം ആകെ വരുമാനം 500 റിയാലിൽ താഴെയുള്ള രക്ഷാകർത്താക്കൾ, കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട രക്ഷിതാക്കൾ, കോവിഡ് മൂലം കടകൾ അടച്ചതിനാലും മറ്റും ബിസിനസ് നഷ്ടപ്പെട്ടവർ, ശമ്പളം ലഭിക്കാത്തവർ എന്നിവർക്കാണ് ഫീസ് ആനുകൂല്യങ്ങൾ ലഭ്യമാവുക. രക്ഷിതാക്കൾ നൽകുന്ന രേഖകളുടെ അടിസ്ഥാനത്തിലാകും ഫീസ് ആനുകൂല്യം സംബന്ധിച്ച തീരുമാനമെടുക്കുക. രക്ഷിതാക്കൾ ഫീസ് സമയത്തിന് അടക്കണമെന്നും ആനുകൂല്യം സംബന്ധിച്ച തീരുമാനമെടുത്ത ശേഷം ഇളവായി നൽകുന്ന തുക അടുത്ത ക്വാർട്ടറിലെ ഫീസിൽ കുറച്ചുനൽകുമെന്നും സർക്കുലറിൽ പറയുന്നു. കോവിഡ് മുൻനിർത്തി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൂടാതെയാണിത്.
രക്ഷിതാക്കളുടെ െറസിഡൻറ് കാർഡിെൻറ കോപ്പി, വാടക കരാർ, സാലറി സർട്ടിഫിക്കറ്റ്/ കമ്പനിയിൽ നിന്നുള്ള സാലറി സ്ലിപ്, ജനുവരി മുതൽ ജൂൺ വരെയുള്ള സാലറി ട്രാൻസ്ഫർ സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെൻറ്, അപേക്ഷ ഫോറത്തിൽ പറഞ്ഞ മാതൃകയിലുള്ള സ്പോൺസറുടെ കൈയിൽ നിന്നുള്ള കത്ത്, ഷോപ്പുകൾ അടക്കം ബിസിനസ് നഷ്ടപ്പെട്ടത് സംബന്ധിച്ച രേഖകൾ (ബാധകമെങ്കിൽ) എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോറത്തിെൻറ മാതൃക http://ismoman.com/circulars.html എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച ഫോറം ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം feeconcessions@ismoman.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യുകയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8.30 മുതൽ 12.30 വരെ സ്കൂൾ ഒാഫിസിൽ നേരിെട്ടത്തി നൽകുകയോ ചെയ്യാം. കഴിഞ്ഞ അക്കാദമിക് വർഷങ്ങളിൽ ഫീസ് ആനുകൂല്യം ലഭിച്ചവരും പതിയ അപേക്ഷ സമർപ്പിക്കണം. ആഗസ്റ്റ് 16 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.