മസ്കത്ത്: ഒമാെൻറ 50ാം ദേശീയ ദിനെത്ത വരവേൽക്കാൻ സംഗീത ആൽബങ്ങളുമായി മലയാളി കലാകാരന്മാർ. വർഷങ്ങളായി മെച്ചപ്പെട്ട ജീവിതവും സ്വച്ഛമായ അന്തരീക്ഷവും ഒരുക്കിത്തന്ന ഒമാനെയും ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസിനെയും നിലവിലെ ഭരണാധികാരി ഹൈതം ബിൻ താരിഖിനെയും പ്രകീർത്തിക്കുന്ന സംഗീത ആൽബങ്ങളാണ് ദേശീയ ദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലെത്തിയത്.
ഇവയിൽ പലതും ൈവവിധ്യമായ സംഗീതവും ആലാപന മികവും പുലർത്തുന്നവയാണ്. ഒമാെൻറ മനോഹരമായ ദൃശ്യഭംഗിയും ഇൗ ആൽബങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്. തങ്ങൾക്ക് ജീവിതമാർഗമൊരുക്കി തരുന്ന രാജ്യത്തെയും രാജ്യത്തിലെ നല്ലവരായ ജനങ്ങൾ നന്ദിയോടെ ഒാർക്കുന്നതാണ് പല ആൽബങ്ങളും.
മലയാളിയായ ഷിജി വർഗീസ് രചനയും സംഗീതവും സംവിധാനവും നിർവഹിച്ച 'നമസ്തേ ഒമാൻ' എന്ന സംഗീത ആൽബത്തിൽ നാല് രാജ്യക്കാരായ 50 കുട്ടികൾ ഒമാന് നന്ദി പ്രകടിപ്പിക്കുന്നുണ്ട്. ദിലീപ് സേവ്യറാണ് ഗാനം ചിട്ടപ്പെടുത്തിയത്. സ്വദേശിയായ ബദർ അൽ റാഷിദിക്കൊപ്പം മലയാളികളായ അനി ദാസ്, ജിൽസ് ജോസഫ് എന്നിവരാണ് ദൃശ്യവത്കരണം നിർവഹിച്ചത്. അജയ് ദാസ്, സിജോ പോൾ എന്നിവരാണ് എഡിറ്റിങ്.
ഹാരിസ് തളിപ്പറമ്പ് രചന നടത്തിയ 'വിണ്ണിലെ സ്വർഗം ...' എന്നു തുടങ്ങുന്ന ഒമാൻ ദേശീയദിന ആൽബത്തിെൻറ സംഗീതം ഇഖ്ബാൽ മാടാക്കരയുടേതാണ്. ഖമറുദ്ദീൻ കീച്ചേരിയാണ് ഒാർക്കസ്ട്ര. ഫായി മാടാക്കര സംവിധാനം നിർവഹിച്ച ആൽബത്തിൽ ആലാപനം നടത്തുന്നത് ഗഫൂർ മാടാക്കരയാണ്.
ഒമാെൻറയും ദേശീയ ദിനാഘോഷത്തിെൻറയും വ്യത്യസ്ത ദൃശ്യങ്ങളാണ് ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ബൈജു കുന്നത്ത്, ഷഫിഖ് ഷാസ് എന്നിവരാണ് ദൃശ്യങ്ങൾ പകർത്തിയത്. എഡിറ്റിങ് അനസ്, നിർമാണം സലീം വടകര, ബിനു കുഞ്ചൻ. വിടവാങ്ങിയ ഒമാെൻറ പ്രിയങ്കരനായ ഭരണാധികാരി സുൽത്താൻ ഖാബൂസിന് ബിൻ സഇൗദിനോടുള്ള ആദരസൂചകമായി സുനീർ സിദ്ദീഖ് സംവിധാനം ചെയ്ത 'എ ഹാർട് വാക്ക് ടു സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് 'ദേശീയ ദിനത്തോടനുബനിച്ച് പുറത്തിറങ്ങിയ മറ്റൊരു ആൽബമാണ്. അറബി, ഹിന്ദി, മലയാളം ഭാഷകൾ കോർത്തിണക്കി ഷമീന ബീഗമാണ് രചന നടത്തിയത്. ശ്രീരാഗ് ഡെന്നീസാണ് സംഗീതം. ലോക കേരള സഭ അംഗം ഹബീബ് തയ്യിലാണ് നിർമാണം. ശ്രിരാഗ് ഡെന്നീസ്, അനസ് മുഹമ്മദ്, ഇഷ ഷിയാസ് എന്നിവരാണ് ആലാപനം നടത്തിയത്. പ്രവീൺരാജ്, ഷൈജു എന്നിവരാണ് ഛായാഗ്രഹണം. പി.കെ. സുമിത് എഡിറ്റിങ്. ഒമാനിലും കേരളത്തിലുമായാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്.
മലയാളിയായ താരാ ജയശങ്കർ ഇംഗ്ലീഷിൽ രചിച്ച 'വി ലവ് ഒമാൻ' എന്ന മ്യൂസിക് ആൽബവും ദേശീയദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. പ്രതിക് അഭയങ്കറാണ് സംഗീതം നിർവഹിച്ചത്. മെറിൻ ജോർജ്, അന്ന അനീഷ്, കൃതിക് ശങ്കർ എന്നിവരാണ് ആലാപനം. വിഡിയോയും എഡിറ്റിങ്ങും നിർവഹിച്ചത് ബിനു രവീന്ദ്രൻ. അലി അൽ റഷ്ദിയാണ് അറബി മൊഴിമാറ്റം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.