Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശീയ ദിനാഘോഷം: സംഗീത...

ദേശീയ ദിനാഘോഷം: സംഗീത ആൽബങ്ങളുമായി മലയാളി കലാകാരന്മാർ

text_fields
bookmark_border
ദേശീയ ദിനാഘോഷം: സംഗീത ആൽബങ്ങളുമായി മലയാളി കലാകാരന്മാർ
cancel

മ​സ്ക​ത്ത്: ഒ​മാെൻറ 50ാം ദേ​ശീ​യ ദി​ന​െ​ത്ത വ​ര​വേ​ൽ​ക്കാ​ൻ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളു​മാ​യി മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​ർ. വ​ർ​ഷ​ങ്ങ​ളാ​യി മെ​ച്ച​പ്പെ​ട്ട ജീ​വി​ത​വും സ്വ​ച്ഛ​മാ​യ അ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കി​ത്ത​ന്ന ഒ​മാ​നെ​യും ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന സു​ൽ​ത്താ​ൻ ഖാ​ബൂ​സി​നെ​യും നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി ഹൈ​തം ബി​ൻ താ​രി​ഖി​നെ​യും പ്ര​കീ​ർ​ത്തി​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളാ​ണ് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തി​യ​ത്.

ഇ​വ​യി​ൽ പ​ല​തും ൈവ​വി​ധ്യ​മാ​യ സം​ഗീ​ത​വും ആ​ലാ​പ​ന മി​ക​വും പു​ല​ർ​ത്തു​ന്ന​വ​യാ​ണ്. ഒ​മാ​െൻറ മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ഭം​ഗി​യും ഇൗ ​ആ​ൽ​ബ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ൾ​ക്ക് ജീ​വി​ത​മാ​ർ​ഗ​മൊ​രു​ക്കി ത​രു​ന്ന രാ​ജ്യ​ത്തെ​യും രാ​ജ്യ​ത്തി​ലെ ന​ല്ല​വ​രാ​യ ജ​ന​ങ്ങ​ൾ ന​ന്ദി​യോ​ടെ ഒാ​ർ​ക്കു​ന്ന​താ​ണ് പ​ല ആ​ൽ​ബ​ങ്ങ​ളും.

മ​ല​യാ​ളി​യാ​യ ഷി​ജി വ​ർ​ഗീ​സ് ര​ച​ന​യും സം​ഗീ​ത​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച 'ന​മ​സ്തേ ഒ​മാ​ൻ' എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ നാ​ല് രാ​ജ്യ​ക്കാ​രാ​യ 50 കു​ട്ടി​ക​ൾ ഒ​മാ​ന് ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ദി​ലീ​പ് സേ​വ്യ​റാ​ണ് ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. സ്വ​ദേ​ശി​യാ​യ ബ​ദ​ർ അ​ൽ റാ​ഷി​ദി​ക്കൊ​പ്പം മ​ല​യാ​ളി​ക​ളാ​യ അ​നി ദാ​സ്, ജി​ൽ​സ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ദൃ​ശ്യ​വ​ത്​​ക​ര​ണം നി​ർ​വ​ഹി​ച്ച​ത്. അ​ജ​യ് ദാ​സ്, സി​ജോ പോ​ൾ എ​ന്നി​വ​രാ​ണ് എ​ഡി​റ്റി​ങ്.

ഹാ​രി​സ് ത​ളി​പ്പ​റ​മ്പ് ര​ച​ന ന​ട​ത്തി​യ 'വി​ണ്ണി​ലെ സ്വ​ർ​ഗം ...' എ​ന്നു തു​ട​ങ്ങു​ന്ന ഒ​മാ​ൻ ദേ​ശീ​യ​ദി​ന ആ​ൽ​ബ​ത്തിെൻറ സം​ഗീ​തം ഇ​ഖ്ബാ​ൽ മാ​ടാ​ക്ക​ര​യു​ടേ​താ​ണ്. ഖ​മ​റു​ദ്ദീ​ൻ കീ​ച്ചേ​രി​യാ​ണ് ഒാ​ർ​ക്ക​സ്​​ട്ര. ഫാ​യി മാ​ടാ​ക്ക​ര സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ആ​ൽ​ബ​ത്തി​ൽ ആ​ലാ​പ​നം ന​ട​ത്തു​ന്ന​ത് ഗ​ഫൂ​ർ മാ​ടാ​ക്ക​ര​യാ​ണ്.

ഒ​മാെൻറ​യും ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തിെൻറ​യും വ്യ​ത്യ​സ്​​ത ദൃ​ശ്യ​ങ്ങ​ളാ​ണ് ആ​ൽ​ബ​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബൈ​ജു കു​ന്ന​ത്ത്, ഷ​ഫി​ഖ് ഷാ​സ് എ​ന്നി​വ​രാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. എ​ഡി​റ്റി​ങ് അ​ന​സ്, നി​ർ​മാ​ണം സ​ലീം വ​ട​ക​ര, ബി​നു കു​ഞ്ച​ൻ. വി​ട​വാ​ങ്ങി​യ ഒ​മാെൻറ പ്രി​യ​ങ്ക​ര​നാ​യ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ന് ബി​ൻ സ​ഇൗ​ദി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി സു​നീ​ർ സി​ദ്ദീ​ഖ് സം​വി​ധാ​നം ചെ​യ്ത 'എ ​ഹാ​ർ​ട് വാ​ക്ക്​ ടു ​സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഇൗ​ദ് 'ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​നി​ച്ച് പു​റ​ത്തി​റ​ങ്ങി​യ മ​റ്റൊ​രു ആ​ൽ​ബ​മാ​ണ്. അ​റ​ബി, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ൾ കോ​ർ​ത്തി​ണ​ക്കി ഷ​മീ​ന ബീ​ഗ​മാ​ണ് ര​ച​ന ന​ട​ത്തി​യ​ത്. ശ്രീ​രാ​ഗ് ഡെ​ന്നീ​സാ​ണ് സം​ഗീ​തം. ലോ​ക കേ​ര​ള സ​ഭ അം​ഗം ഹ​ബീ​ബ് ത​യ്യി​ലാ​ണ് നി​ർ​മാ​ണം. ശ്രി​രാ​ഗ് ഡെ​ന്നീ​സ്, അ​ന​സ് മു​ഹ​മ്മ​ദ്, ഇ​ഷ ഷി​യാ​സ് എ​ന്നി​വ​രാ​ണ് ആ​ലാ​പ​നം ന​ട​ത്തി​യ​ത്. പ്ര​വീ​ൺ​രാ​ജ്, ഷൈ​ജു എ​ന്നി​വ​രാ​ണ്​ ഛായാ​ഗ്ര​ഹ​ണം. പി.​കെ. സു​മി​ത് എ​ഡി​റ്റി​ങ്. ഒ​മാ​നി​ലും കേ​ര​ള​ത്തി​ലു​മാ​യാ​ണ് ആ​ൽ​ബം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളി​യാ​യ താ​രാ ജ​യ​ശ​ങ്ക​ർ ഇം​ഗ്ലീ​ഷി​ൽ ര​ചി​ച്ച 'വി ​ല​വ് ഒ​മാ​ൻ' എ​ന്ന മ്യൂ​സി​ക് ആ​ൽ​ബ​വും ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ങ്ങി. പ്ര​തി​ക് അ​ഭ​യ​ങ്ക​റാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ച​ത്. മെ​റി​ൻ ജോ​ർ​ജ്, അ​ന്ന അ​നീ​ഷ്, കൃ​തി​ക് ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് ആ​ലാ​പ​നം. വി​ഡി​യോ​യും എ​ഡി​റ്റി​ങ്ങും നി​ർ​വ​ഹി​ച്ച​ത് ബി​നു ര​വീ​ന്ദ്ര​ൻ. അ​ലി അ​ൽ റ​ഷ്ദി​യാ​ണ് അ​റ​ബി മൊ​ഴി​മാ​റ്റം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman National Day
Next Story