ദേശീയദിനാഘോഷം: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: രാജ്യത്തിന്‍റെ 52-ാം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഡിസംബര്‍ നാലിനാണ്​ വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. ദേശീയദിനനഘോഷത്തിനോട് അനുബന്ധിച്ച്​ വിപുലമായ പരിപാടികളാണ്​ രാജ്യത്ത്​ ആസൂത്രണം ചെയ്​തിട്ടുള്ളത്​.

ഈ വർഷത്തെ സൈനിക പരേഡ്​ വെള്ളിയാഴ്ച സലാലയിലെ അൽ നാസർ സ്ക്വയറിലാണ്​ നടക്കുന്നത്​. ചടങ്ങിൽ സുൽത്താൻ സല്യൂട്ട്​ സ്വീകരിക്കും.

Tags:    
News Summary - National Day Celebration: Public holiday declared in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.