മസ്കത്ത്: ഒമാെൻറ 50ാം ദേശീയദിനത്തിെൻറ ഭാഗമായി രാജ്യത്തെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, ലൈഫ് ഇൻ ഒമാൻ ഫേസ്ബുക്ക് പേജുമായി ചേർന്ന് സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രബി കൃഷ്ണക്ക് ഒന്നാം സ്ഥാനവും, ധർമേന്ദ്രൻ ധർമക്കു രണ്ടാം സ്ഥാനവും, റഫീക്ക് മുഹമ്മദിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും റഫീക്ക് മുഹമ്മദിനാണ് ലഭിച്ചത്. 'ദേശീയ ദിനം' എന്ന വിഷയവുമായി ബന്ധപ്പട്ടു നടത്തിയ മത്സരത്തിൽ മുന്നൂറിലേറെ ചിത്രങ്ങൾ ലഭിച്ചു.
ഒമാെൻറ പ്രകൃതിഭംഗി, അടിസ്ഥാന വികസനം, പൈതൃകം, ആതിഥ്യ മര്യാദ ഇവയെല്ലാം വെളിവാക്കുന്ന ചിത്രങ്ങൾ എല്ലാം മികച്ച നിലവാരം പുലർത്തി. ദേശീയ ദിനത്തോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് സമ്മാനത്തിനായി പരിഗണിച്ചത്. വിഷയത്തോട് പരിപൂർണമായി നീതി പുലർത്തിയ നൂറിലേറെ ചിത്രങ്ങളിൽ നിന്നാണ് മികച്ച മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുത്തത്. മത്സരത്തിന് ലഭിച്ച ആവേശകരമായ പ്രതികരണത്തിന് നന്ദി പറയുന്നതായും വിജയികളെ അഭിനന്ദിക്കുന്നതായും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും, ചീഫ് ഒാപറേഷനൽ മാനേജർ ബിനോയ് സൈമൺ വർഗീസും പറഞ്ഞു.
ദേശീയ ദിനം എന്നത് സ്വദേശികൾക്ക് എന്നപോലെ വിദേശികൾക്കും ആവേശമുണ്ടാക്കുന്നതാണ് എന്നതിനാലാണ് ഇത്തരത്തിൽ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് മേൽനോട്ടം വഹിച്ച ലൈഫ് ഇൻ ഒമാൻ ഫേസ്ബുക്ക് പേജ് അഡ്മിൻ വി.കെ. ഷെഫീറിനെ അഭിനന്ദിക്കുന്നതായും, ഇനിയും കൂടുതൽ മത്സരങ്ങളുമായി വരുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.