മസ്‌കത്ത്: മലയാളം ഒമാന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവാസികളായ കുട്ടികളില്‍ മലയാള ഭാഷ സാഹിത്യ കലാ സാംസ്‌കാരിക സര്‍ഗവാസനകള്‍ വളര്‍ത്തിയെടുക്കാന്‍ ഒമാന്റെ എല്ലാ ഭാഗങ്ങളിലും മലയാള പാഠശാല പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനിച്ചു. ഒമാനില്‍ പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ താമസയിടങ്ങള്‍ കേന്ദ്രീകരിച്ച് മാനസികോല്ലാസ സാംസ്‌കാരിക സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികൾ: മുഹമ്മദ് അന്‍വര്‍ ഫുല്ല (ചെയ.), സദാനന്ദന്‍ എടപ്പാള്‍ (വൈ.ചെയ.), രതീഷ് പട്ടിയാത്ത് (ജന.സെക്ര.), എം.കെ. രവീന്ദ്രന്‍ (ട്രഷ.), സുധീര്‍ രാജന്‍ (ജോ. സെക്ര.), അനില്‍ ജോര്‍ജ് (കോഓഡിനേറ്റര്‍), രാജന്‍ വി. കോക്കൂരി (കള്‍ചറല്‍ കോഓഡിനേറ്റര്‍), അനില്‍ കുമാര്‍, അജിത് പയ്യന്നൂര്‍, ടി.വി.കെ. ഫൈസല്‍, ശശി തൃക്കരിപ്പൂര്‍, സെന്‍സിലാല്‍, ബദ്റുദ്ദീന്‍, സജിത്ത്കുമാര്‍, രാമചന്ദ്രന്‍ ചങ്ങരത്ത്, വി. പ്രതീഷ്, സേതുമാധവന്‍ (എക്സിക്യൂട്ടിവ് അംഗങ്ങള്‍). ഡോ. ജോര്‍ജ് ലെസ്ലി, അജിത് പനിച്ചിയില്‍, ഹസ്ബുല്ല മദാരി (ഉപദേശക സമിതി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.