ഒമ്പതു ദിവസം പെരുന്നാൾ അവധി; ഒന്നും ചെയ്യാനില്ലാതെ പ്രവാസികൾ

മസ്കത്ത്: അഞ്ചു​ ദിവസത്തെ പൊതുഅവധിയും നാല്​ വാരാന്ത്യ അവധികളും ചേർത്ത്​ പെരുന്നാളിന്​ ഒമ്പതു​ ദിവസത്തെ അവധി ലഭിക്കുമെങ്കിലും ലോക്ഡൗൺ അടക്കമുള്ള കാരണങ്ങളാൽ കാര്യമായി ഒന്നും ചെയ്യാനില്ലാതെ പ്രവാസികൾ. ജൂലൈ 16 ,17 തീയതികളിലെ വാരാന്ത്യ അവധിക്കു ശേഷം ഞായറാഴ്ച മുതലാണ്​ പെരുന്നാൾ പൊതു അവധി തുടങ്ങുന്നത്​. 22 വരെയാണ്​ അവധി. 23, 24 തീയതികളിലെ വാരാന്ത്യ അവധി കൂടി കഴിഞ്ഞ്​ 25നാണ്​ അടുത്ത പ്രവൃത്തിദിനം.

സാധാരണ ഇത്രയും നീണ്ട അവധി ലഭിക്കുേമ്പാൾ നാട്ടിൽ പോവുകയും ഏറെ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്നവരിൽ പലരും ഇൗ അവധിക്കാലം എങ്ങനെ തള്ളി നീക്കുമെന്നാണ് ചിന്തിക്കുന്നത്. ഇതിൽ മൂന്നു ദിവസം സമ്പൂർണ േലാക്ഡൗൺ ആയതിനാൽ ആർക്കും പുറത്തിറങ്ങാൻ പോലും കഴിയില്ല.

ബാക്കിയുള്ള ദിവസങ്ങളിൽ വൈകീട്ട്​ അഞ്ചു മുതൽ ലോക്ഡൗൺ ആയതിനാൽ വൈകീട്ട്​ മുതലും പുറത്തിറങ്ങാൻ കഴിയില്ല. പകൽസമയത്ത് നല്ല ചൂട് അനുഭവപ്പെടുന്നതിനാൽ പലരും പുറത്തിറങ്ങാൻ മടിക്കും. സാധാരണ പൊതുജനങ്ങൾ ചൂടുകാലത്ത് പുറത്തിറങ്ങുന്നത് വൈകീട്ട്​ ആറിന് േശഷമാണ്. അതിനാൽ അവധിക്കാലത്ത് കാര്യമായി പുറത്തിറങ്ങാൻ േപാലും പറ്റാത്ത അവസ്ഥയാണ് പ്രവാസികൾ അടക്കമുള്ളവർക്ക്​.

നീണ്ട അവധി കുടുംബം ഇല്ലാതെ താമസിക്കുന്നവരെയാണ് ഏറെ പ്രയാസപ്പെടുത്തുക. കുടുംബമായി കഴിയുന്നവർക്ക് അടുത്ത ബന്ധുക്കൾക്കൊപ്പം അവധി ചെലവഴിക്കാമെന്ന ആശ്വാസമെങ്കിലുമുണ്ട്. ഒറ്റക്ക് താമസിക്കുന്നവർക്ക് ഇൗ അവധിക്കാലം ഏറെ ബോറടിപ്പിക്കുന്നതായിരിക്കും. അവധിക്കാലത്തിെൻറ വലിയ പങ്കും താമസ ഇടത്തിെൻറ ചുവരുകൾക്കുള്ളിൽതന്നെ ഇവർക്ക് ചെലവഴിക്കേണ്ടി വരും. ബോറടി ഒഴിവാക്കാൻ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും താമസ ഇടങ്ങളിലേക്ക്​ ക്ഷണിച്ച്​ ഭക്ഷണം അടക്കം ഒന്നിച്ചൊരുക്കാൻ പദ്ധതിയിടുന്നവരുമുണ്ട്​. 19ാം തീയതിതന്നെ സുഹൃത്തുക്കളുടെ താമസ ഇടങ്ങളിലെത്തി േലാക്​ഡൗൺ അവസാനിക്കുന്നതോടെ തിരിച്ചു പോകാനാണ്​ തീരുമാനം. ഇങ്ങനെ പോവാൻ ഇടമില്ലാത്തവരും നിരവധിയാണ്. താമസയിടത്ത്​ വേണ്ടത്ര സൗകര്യമില്ലാത്ത കുറഞ്ഞ ശമ്പളക്കാരായ, ഒറ്റക്ക് താമസിക്കുന്നവർക്ക് അവധിക്കാലം ഉറങ്ങിത്തീർക്കേണ്ടി വരും. ഒരു ഡോസ്​ വാക്​സിൻ എടുത്തവരാണെങ്കിൽ വേണമെങ്കിൽ സലാലയിൽ ഖരീഫ്​ കാലം ആസ്വദിക്കാൻ പോകാനും അവസരമുണ്ട്​. പക്ഷെ, സാമ്പത്തിക ബുദ്ധിമുട്ട്​ അടക്കം കാരണങ്ങളാൽ സലാലയിലേക്ക്​ വിദേശികളുടെ എണ്ണം കുറയാനാണ്​ സാധ്യത.

കോവിഡിനിന് മുമ്പുള്ള പെരുന്നാൾ അവധിക്കാലങ്ങൾ ആഘോഷത്തിമർപ്പിെൻറതായിരുന്നു. നീണ്ട അവധി ലഭിക്കാൻ നിരവധി പേർ നാട്ടിലേക്ക് പറക്കാറുണ്ട്. കുടുംബമില്ലാതെ താമസിക്കുന്നവർ ബന്ധുക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കാനാണ് പോവാറുള്ളത്.

അവധി ആഘോഷത്തിന് ദുബൈ അടക്കമുള്ള അയൽ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും പോവുന്നവരും നിരവധിയായിരുന്നു. ഇത്തരം പാക്കേജുകളുമായി ട്രാവൽ ഏജൻറുമാരും രംഗത്തെത്താറുണ്ട്. പ്രവാസി മലയാളികളടക്കം നിരവധി പേർ യു.എ.ഇ സന്ദർശിക്കുന്നതിനാൽ അതിർത്തികളിൽ വൻ തിരക്കും അനുഭവപ്പെടാറുണ്ട്. ഒമാനിൽ തങ്ങുന്നവർ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സന്ദർശനം നടത്തിയും അവധി ആഘോഷിക്കാറുണ്ട്.

പ്രവാസി സംഘടനകളും മറ്റ് കൂട്ടായ്മകളും പിക്നിക്കുകളും മറ്റ് ആ​േഘാഷ പരിപാടികളും സംഘടിപ്പിക്കുന്നതിനാൽ അവധിക്കാലം ആഹ്ലാദവും തിരക്കും നിറഞ്ഞതായിരുന്നു. എന്നാൽ, ഇൗ അവധി മുെമ്പങ്ങുമില്ലാത്ത രീതിയിൽ നിശ്ശബ്​ദവും പൊലിമ ഇല്ലാത്തതുമാവും. കഴിഞ്ഞ മൂന്ന് പെരുന്നാളുകളിൽ ഒാൺലൈൻ ആഘോഷങ്ങൾ സജീവമായിരുന്നെങ്കിലും എല്ലാത്തിനും ഒാൺലൈൻ ആഘോഷങ്ങൾ വരാൻ തുടങ്ങിയതോടെ ഇൗ ആഘോഷത്തിെൻറയും സ്വീകാര്യത കുറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Nine days of festive leave; Expatriates with nothing to do

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.