നിസ്വ: നിസ്വ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്ത ആഘോഷത്തിൽ പ്രവാസജീവിതത്തിൽ 35 വർഷങ്ങൾ പൂർത്തിയാക്കിയ വ്യക്തികളെ ആദരിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അവാർഡ് നേടിയ ഇന്ത്യൻ സ്കൂൾ നിസ്വ മലയാളം വിഭാഗം അധ്യാപകൻ ഷാനവാസ് അബൂബക്കറിനെയും അധ്യാപകരായ ലതിക ബാലഗോപാൽ, എസ്. ഫഹീം ഖാൻ, സ്കൂളിൽ 30 വർഷം പൂർത്തിയാക്കിയ മാത്യു സൈമൺ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.
കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. നിസ്വ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റ് ഗോപകുമാർ വേലായുധൻ അധ്യക്ഷത വഹിച്ചു. ഡോ. വെങ്കിടേഷ്, ഷരീഫ് പന്തളം, മണി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പൊന്നാനി സ്വാഗതവും ശോഭന ശശികുമാർ നന്ദിയും പറഞ്ഞു. രജി ആറ്റിങ്ങൽ, മധു പൊന്നാനി, ഷാജഹാൻ ഷാഹുൽ ഹമീദ്, രാധാകൃഷ്ണൻ, എബ്രഹാം തോമസ്, സാദിഖ്, അമീർ, പ്രഭാകരൻ, നൗഫൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.