രാജ്യത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല - ആരോഗ്യമന്ത്രാലയം

മസ്കത്ത്: രാജ്യത്ത് ഇതുവരെ കുരങ്ങുപനിയുടെ സംശയാസ്പദമായതോ സ്ഥിരീകരിച്ചതോ ആയ ഒരു കേസും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും പൂർണമായി നേരിടാൻ തയാറാണെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് വരുന്നവരുമായി, പ്രത്യേകിച്ച് ചുണങ്ങോ ചർമരോഗങ്ങളോ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.

രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വദേശികളും വിദേശികളും സ്വീകരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസ്‌ക് ധരിക്കുക, സാനിറ്റൈസറും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ശുചീകരിക്കുക തുടങ്ങിയ ആരോഗ്യശീലങ്ങൾ തുടരുന്നത് നല്ലതാണ്. ഔദ്യോഗിക ഉറവിടങ്ങളിനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലുമായി നിരവധി രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ ജാഗ്രതാ നിർദേശം നൽകിയത്.

ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു ഡസൻ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വ്യാപനഭീഷണിയില്ല.യു.കെയുടെ നാഷനൽ ഹെൽത്ത് സർവിസ് പറയുന്നതനുസരിച്ച് കുരങ്ങുപനി ഒരു അപൂർവ വൈറൽ അണുബാധയാണ്.

സാധാരണയായി ബാധിക്കുന്ന ഈ രോഗത്തിൽനിന്ന് മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖംപ്രാപിക്കും. നേരത്തേ ആഫ്രിക്കയിൽ മാത്രമായിരുന്നു കുരങ്ങുപനി കണ്ടെത്തിയിരുന്നത്. പിന്നീട് യൂറോപ്പിലും അമേരിക്കയിലും കേസ് റിപ്പോർട്ടു ചെയ്തു. ഇന്ത്യയിലടക്കം ഇപ്പോൾ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഈ രോഗം 1980ൽ ഉന്മൂലനം ചെയ്യപ്പെട്ട വസൂരി രോഗത്തിന്‍റെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ്.

കുരങ്ങുപനിക്ക് പ്രത്യേകം വാക്സിനേഷനൊന്നും നിലവിലില്ല. എന്നാൽ, നാലു പതിറ്റാണ്ടുകൾക്കുമുമ്പ് പൊട്ടിപ്പുറപ്പെട്ട വസൂരിയെ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് നൽകിവന്ന വാക്സിൻ ഇതിന് 85 ശതമാനം ഫലപ്രദമാണ്. ഇതിനോടകം ഈ വാക്സിൻ ബ്രിട്ടനിൽ പരീക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുൾപ്പെടെ കുരങ്ങുപനി ബാധിച്ച 20 പേരിൽ കുത്തിവെപ്പ് നടത്തി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധർ.


എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?

അ​സു​ഖ​ബാ​ധി​ത​രാ​യ ആ​ളു​ക​ളി​ൽ​നി​ന്ന്​ അ​ക​ലം പാ​ലി​ക്കു​ക അ​വ​രു​പ​യോ​ഗി​ക്കു​ന്ന നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ സ്പ​ർ​ശി​ക്കാ​തി​രി​ക്കു​ക ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യോ മാ​ന്ത​ലോ ഏ​ൽ​ക്കാ​നി​ട​യാ​യാ​ൽ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് 15 മി​നി​റ്റെ​ങ്കി​ലും വൃ​ത്തി​യാ​യി ക​ഴു​കു​ക. മാം​സാ​ഹാ​രം ന​ല്ല​വ​ണ്ണം വേ​വി​ച്ചു മാ​ത്രം ക​ഴി​ക്കു​ക മൃ​ഗ​ങ്ങ​ളെ തൊ​ട്ട​തി​നു​ശേ​ഷം കൈ ​വൃ​ത്തി​യാ​യി സോ​പ്പും വെ​ള്ള​വും വെ​ച്ച് ക​ഴു​കു​ക അ​സു​ഖ​മു​ള്ള മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കു​ക

Tags:    
News Summary - No monkey pox reported in the country - Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.