മസ്കത്ത്: ഒ.ഐ.സി.സി ഒമാന്‍ ബര്‍ക റീജനല്‍ കമ്മിറ്റിയുടെ കീഴില്‍ പുതിയ മബേല ഏരിയ കമ്മിറ്റി കൂടി നിലവില്‍ വന്നു. യോഗം ഒ.ഐ.സി.സി -ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ബര്‍ക റീജനല്‍ കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പന അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ പ്രസിഡന്റ് സജി ഔസേപ്പ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഒ. ഉമ്മന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.
ബര്‍ക റീജനല്‍ കമ്മിറ്റിക്കു കീഴില്‍ രണ്ടാമത്തെ ഏരിയ കമ്മിറ്റിയാണ് നിലവില്‍ വന്നത്. രണ്ട് ഏരിയ കമ്മിറ്റി കൂടി ഉടൻ ഉണ്ടാകുമെന്ന് പ്രസിഡന്റ് അജോ കട്ടപ്പന അറിയിച്ചു. ഒമാന്‍ സ്കൂള്‍ മീറ്റില്‍ സമ്മാനാര്‍ഹയായ അമീന നാസര്‍ ആലുവയെ പൊന്നാടയണിയിച്ച് കുമ്പളത്ത് ശങ്കരപിള്ള ആദരിച്ചു. പുതുതായി വന്ന മബേല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ അറിയിച്ചു.
പുരുഷോത്തമന് നായര്‍, മാത്യു മെഴുവേലി, റെജി കെ. തോമസ്, അഡ്വ. പ്രസാദ്, ബിനീഷ് മുരളി, സമീര്‍ ആനക്കയം, സലീം മുതുവമ്മേല്‍, നൗഷാദ് കാക്കടവ്, ജിനു നെയ്യാറ്റിന്‍കര, മറിയാമ്മ ടീച്ചര്‍, അബ്ദുൽ കരീം, മമ്മുട്ടി ഇടക്കുന്നം, സജി ഇടുക്കി, അജ്മല്‍ കരുനാഗപ്പള്ളി, അനു മല മണ്ണേല്‍, ബൈജു തറയില്‍, ജയരാജ് കണ്ണൂര്‍, അബ്ദുല്ല, റഷീദ് ചാവക്കാട്, കരുനാഗപ്പള്ളി അഭിലാഷ്, പയ്യന്നൂര്‍ ജയ സൂര്യ എന്നിവർ സംസാരിച്ചു.
പുതിയ ഏരിയ കമ്മിറ്റിയുടെ പ്രസിഡന്റായി സുനില്‍ പി. ജോര്‍ജിനെയും ജനറല്‍ സെക്രട്ടറിയായി അബിന്‍ പീറ്ററിനെയും ട്രഷററായി ഹിലാല്‍ പത്തനംതിട്ടയെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജാഫര്‍ കായംകുളം, പീറ്റര്‍ എറണാകുളം, രാജേഷ് രാജു ആലപ്പുഴ (വൈ. പ്രസി), ഷിമ്മീര് കാസിം, ഷിജോ, നിയാസ്, ഷഫീഖ് (സെക്ര.). കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി അഭിലാഷ് പയ്യന്നൂരിനെ തെരഞ്ഞെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ മസ്കത്ത് കെ.എം.സി.സി മബേല ഏരിയ ഭാരവാഹികളായ സലീം അന്നാര, ഇസ്മായില്‍ പുന്നോള്‍, യാക്കൂബ് തിരൂര്‍, ശാക്കിര്‍ പുത്തന്‍ചിറ, റംഷാദ് താമരശ്ശേരി എന്നിവര്‍ പങ്കെടുത്തു. നാസര്‍ ആലുവ നയിച്ച മസ്കത്ത് സിംഫണിയുടെ ഗാനമേളയും അരങ്ങേറി. സുനില്‍ ജോര്‍ജ് സ്വാഗതവും അഭിലാഷ് പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.