മസ്കത്ത്: ഒമാൻ, സ്ലൊവീനിയ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ആദ്യഘട്ട രാഷ്ട്രീയ കൂടിയാലോചന കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിൽ നടന്നു. ഒമാൻ പക്ഷത്തുനിന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തിയും സ്ലൊവീനിയൻ ഭാഗത്ത്നിന്ന് വിദേശകാര്യ മന്ത്രി സാമുവൽ ഷബോഗറുമായിരുന്നു പ്രതിനിധാനംചെയ്തത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും ഇരുപക്ഷവും ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളെക്കുറിച്ചും അവ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയും ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.