മസ്കത്ത്: ഒമാൻ സായുധസേനാ ദിനത്തിെൻറ ഭാഗമായി ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരീഖ് അൽ ബർക്ക കൊട്ടാരത്തിൽ വിരുന്നൊരുക്കി. ശനിയാഴ്ച രാത്രി നടന്ന വിരുന്നിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, ചില മന്ത്രിമാർ, സുൽത്താൻ സായുധ സേന (എസ്.എ.എഫ്), റോയൽ ഒമാൻ പൊലീസ് കമാൻഡർമാർ മുതിർന്ന സൈനിക, സിവിൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ സായുധ സേനാ ദിനത്തിന് പൊതുപരിപാടികൾ ഉണ്ടായിരുന്നില്ല. നേരത്തെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ് സുൽത്താൻ ഹൈതം ബിൻ താരിക്കിന് ആശംസകൾ അറിയിച്ചിരുന്നു. എല്ലാവർഷവും ഡിസംബർ 11ന് ആണ് സായുധ സേനാദിനം ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.