ഒമാനിലെ കോവിഡ്​ രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ടു; മരണം 977

മസ്​കത്ത്​: ഒമാനിൽ 2685 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്​ച മുതൽ ശനിയാഴ്​ച വരെയുള്ള കണക്കാണിത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 101270 ആയി. ഇതിൽ 63631 പേർ സ്വദേശികളും 37639 പേർ വിദേശികളുമാണ്​. 1768 പേർക്ക്​ കൂടി രോഗം ഭേദമായി. 90296 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 42 പേർ കഴിഞ്ഞ ദിവസങ്ങളിലായി മരണപ്പെടുകയും ചെയ്​തു. 977 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. മരിച്ചവരിൽ 723 പേർ സ്വദേശികളും 254 പേർ വിദേശികളുമാണ്​. 54 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 560 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 210 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


മസ്​കത്ത്​ ഗവർണറേറ്റിലാണ്​ പുതിയ രോഗികളുടെ എണ്ണം കൂടുതൽ. 1299 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. ബോഷറിൽ 450 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. സീബ്​-357, മസ്​കത്ത്​-251, മത്ര-168, അൽ അമിറാത്ത്​ 53, ഖുറിയാത്ത്​-20 എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 390 പുതിയ രോഗികളിൽ 234 പേരും സുഹാറിലാണ്​. ഷിനാസ്​-59, ലിവ-27, സഹം-26, സുവൈഖ്​-24, ഖാബൂറ-20 എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ എണ്ണം. ദോഫാറിൽ 283 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ കണ്ടെത്തിയത്​. ഇതിൽ 271 പേരും സലാലയിലാണ്​. മസ്​യൂന, തഖാ, തുംറൈത്ത്​, ഷാലിം എന്നിവിടങ്ങളിൽ മൂന്ന്​ പേർ വീതം രോഗബാധിതരായിട്ടുണ്ട്​. തെക്കൻ ബാത്തിനയിൽ 212 പേർക്കാണ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 147 പേരും ബർക്കയിലാണ്​. റുസ്​താഖ്​-36, മുസന്ന-17, നഖൽ-ആറ്​, വാദി മആവിൽ-അഞ്ച്​, അവാബി-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ രോഗികൾ. ദാഖിലിയയിൽ 189 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇതിൽ 85 പേരും നിസ്​വയിലാണ്​. ബഹ്​ല-25, സമാഇൗൽ-23, ഇസ്​കി-19, ആദം-18, ബിഡ്​ബിദ്​-11, മനാ-നാല്​, അൽഹംറ-നാല്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ കണക്കുകൾ. ദാഹിറയിൽ 96 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ 91ഉം ഇബ്രിയിലാണ്​. യൻകലിൽ അഞ്ച്​ പേർക്കും രോഗം സ്​ഥിരീകരിച്ചു. തെക്കൻ ശർഖിയയിൽ 83 രോഗികളാണ്​ ഉള്ളത്​. ഇതിൽ 48 പേരും സൂറിലാണ്​. ബുആലി-16, ബുഹസൻ-ഒമ്പത്​, മസീറ-അഞ്ച്​, അൽകാമിൽ-അഞ്ച്​ എന്നിങ്ങനെയാണ്​ വിലായത്തുതലത്തിലെ രോഗികൾ. വടക്കൻ ശർഖിയയിൽ 48 പേർക്കും ബുറൈമിയിൽ 40 പേർക്കും അൽ വുസ്​തയിൽ 35 പേർക്കും മുസന്ദമിൽ 10 പേർക്കും രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT