മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഇൗദ് വിവിധ ലോകനേതാക്കളുമായി ടെലിഫോണിൽ കോവിഡ് പ്രതിരോധത്തിനായി കൈക്കൊണ്ടുവരുന്ന നടപടികൾ വിലയിരുത്തി.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈത്ത് അമീർ ശൈഖ് സബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബഹ്റൈൻ രാജാവ് കിങ് ഹമദ് ബിൻ ഇൗസാ അൽ ഖലീഫ എന്നിവരുമായാണ് സുൽത്താൻ സംസാരിച്ചത്. കോവിഡ് പ്രതിരോധത്തിനും മഹാമാരി മനുഷ്യരാശിക്ക് വിതക്കുന്ന ദുരിതം കുറക്കുന്നതിനുമായി വിവിധ തലങ്ങളിൽ നടന്നുവരുന്ന നടപടികളാണ് ലോകനേതാക്കൾ ടെലിഫോണിൽ വിശകലനം ചെയ്തത്. ഒമാൻ ഭരണാധികാരിയുമായി കോവിഡിനെ കുറിച്ചും അതിെൻറ ആഘാതം കുറക്കാനുള്ള മാർഗങ്ങളെ കുറിച്ചും സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ അറിയിച്ചു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പ്രത്യേക ശ്രദ്ധയിൽ സുൽത്താന്‍ നന്ദി അറിയിച്ചതായും മോദി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.