മസ്കത്ത്: സുൽത്താനേറ്റ് ഒാഫ് ഒമാൻ ഇന്ന് 49ാമത് ദേശീയദിനം ആഘോഷിക്കും. രാജ്യത്തെ ആ ധുനിക യുഗത്തിലേക്ക് നയിച്ച പ്രിയ ഭരണാധികാരിയോടുള്ള കൂറ് പ്രഖ്യാപിച്ച് വിവിധ ഗവർണറേറ്റുകളിൽ റാലികളും പരമ്പരാഗത ആഘോഷങ്ങളും നടക്കും. ആഴ്ചകൾ നീളുന്ന ആഘോഷ പരിപാടികൾക്കാണ് ഇന്ന് തുടക്കമാവുക.
സൈനിക പരേഡിന് സുൽത്താൻ നേതൃത്വം നൽകുമെന്ന വാർത്ത ആഘോഷ ഒരുക്കങ്ങൾക്ക് ആവേശം പകർന്നിട്ടുണ്ട്. ഇക്കുറി ബാത്തിന ഗവർണറേറ്റിലാണ് പരേഡ്. മുസന്നയിലെ സൈദ് ബിൻ സുൽത്താൻ നേവൽബേസിൽ നടക്കുന്ന സായുധസേന പരേഡിൽ സർവസൈന്യാധിപൻ കൂടിയായ സുൽത്താൻ അഭിവാദ്യം സ്വീകരിക്കും. പരേഡ് നടക്കുന്നത് മുൻനിർത്തി തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ബൈത്തുൽ ബർക്ക കൊട്ടാരത്തിൽനിന്ന് നേവൽബേസ് വരെ റോഡിെൻറ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചിട്ടുണ്ട്. മസ്കത്തിൽ അൽഖൂദിലും അമിറാത്തിലും ദോഫാറിൽ സലാലയിലും ഇന്ന് രാത്രി എട്ടുമുതൽ വെടിക്കെട്ട് നടക്കും. ദേശീയദിനം പ്രമാണിച്ച് 332 തടവുകാർക്ക് സുൽത്താൻ മാപ്പുനൽകിയതായി റോയൽ ഒമാൻ പൊലീസ് വെള്ളിയാഴ്ച അറിയിച്ചു. ഇതിൽ 142 പേർ വിദേശികളാണ്. ദേശീയദിനം പ്രമാണിച്ച് സുൽത്താന്‍ മന്ത്രിമാരും വിവിധ രാഷ്ട്രനേതാക്കളും ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.