മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ പന്ത്രണ്ടാം വാർഷികാഘോഷവും കലാസാംസ്കാരിക അവാർഡ് ദാനവും വ്യാഴാഴ്ച റൂവി അൽ ഫലജ് ഹോട്ടലിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒ.ഐ.സി.സിയുടെ 2022ലെ കലാസാംസ്കാരിക അവാർഡ് മലയാളികളുടെ പ്രിയപ്പെട്ട നടി അനു സിതാരക്ക് വി.കെ. ശ്രീകണ്ഠൻ എം.പി സമ്മാനിക്കും. ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള, അവാർഡ് കമ്മിറ്റി ചെയർമാൻ ജോയ് മാത്യു എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.
ഒ.ഐ.സി.സിയുടെ വാർഷികം എല്ലാ റീജ്യനിൽനിന്നുമുള്ള പ്രവർത്തകരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തപ്പെടുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫ്യൂഷൻ നൈറ്റ് പ്രോഗ്രാമുകൾക്ക് പ്രശസ്ത വയലിനിസ്റ്റ് രൂപാ രേവതി നേതൃത്വം നൽകും.
ഒ.ഐ.സി.സി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ്, വൈസ് പ്രസിഡന്റ് സലീം മുതുവമ്മേൽ, പ്രോഗ്രാം കൺവീനർ മാത്യു മെഴുവേലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.