മസ്കത്ത്: ഒമാൻ ഒ.ഐ.സി.സി വനിത വിഭാഗം ലോക വനിതദിനാഘോഷം കലാസാംസ്കാരിക വിനോദ പരിപാടികളോടെ സംഘടിപ്പിച്ചു. റൂവിയിലെ സ്റ്റാർ ഓഫ് കൊച്ചിൻ സമ്മേളന ഹാളിൽ നടന്ന പരിപാടി ഒ.ഐ.സി.സി/ ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. മസ്കത്ത് കോളജ് ഹെഡ് ഓഫ് റിസർച്ച് ഡോ. രശ്മി കൃഷ്ണ മുഖ്യാതിഥിയായി. വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ലക്ഷ്യങ്ങളിലേക്ക് ഒ.ഐ.സി.സി ഒമാൻ വനിത വിഭാഗം മുന്നേറുകയാണെന്ന് ദേശീയ പ്രസിഡന്റ് ബീന രാധാകൃഷ്ണൻ അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു.
ഒമാൻ പൊതുസമൂഹത്തിൽ നിർണായക സാന്നിധ്യമായി മാറുന്ന തലത്തിലേക്ക് വനിത വിഭാഗത്തിന് രൂപംകൊടുക്കാനായതിൽ അഭിമാനമുണ്ടെന്ന് ദേശീയ പ്രസിഡന്റ് സജി ഔസേഫ് ആശംസപ്രസംഗത്തിൽ പറഞ്ഞു. എൻ.ഒ. ഉമ്മൻ, സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ബിനീഷ് മുരളി, ബിന്ദു പാലക്കൽ, മുഹമ്മദ്കുട്ടി ഇടക്കുന്നം, മറിയാമ്മ തോമസ്, ഡോ. നാദിയ അൻസാർ, പ്രിയ ഹരിലാൽ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും സംഘടിപ്പിച്ചു.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു. വനിത വിഭാഗം ജനറൽ സെക്രട്ടറി മുംതാസ് സിറാജ് സ്വാഗതവും ട്രഷറർ ഫാത്തിമ മൊയ്തു നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെയും വിവിധ റീജനൽ, ഏരിയ കമ്മിറ്റികളുടെയും നേതാക്കളും പ്രവർത്തകരുമടക്കം നിരവധി ആളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.