ഒമാനിൽ 18 വയസിന്​ മുകളിലുള്ളവർക്ക്​ കോവിഡിനെതിരെയുള്ള ബൂസ്​റ്റർ ഡോസ്​

മസ്‌കത്ത് (ഒമാൻ): രാജ്യത്ത്​ കോവിഡിനെതിരെയുള്ള ബൂസ്​റ്റർ ഡോസ്​ 18 വയസ്സിനുമുകളില​ുള്ളവര്‍ക്ക് നല്‍കാന്‍ അനുവാദം നല്‍കി സുപ്രീം കമ്മിറ്റി. ഞായറാഴ്ച രാത്രി ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ടാർഗെറ്റ് ഗ്രൂപ്പുകളും വാക്സിനേഷനായി അംഗീകരിച്ച നടപടികളും ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് സമിതി അറിയിച്ചു. സർക്കാർ-പൊതുമേഖല സ്​ഥാപനങ്ങളിൽ വാക്​സിൻ സ്വീകരിക്കാത്ത ജീവനക്കാരുടെയ​ും വിദ്യാർഥികളുടെയും പ്രവേശനം വിലക്കുന്നതിന്​ ഒരു ഏകീകൃത സംവിധാനം ഏ​ർപ്പെടുത്തും. ബന്ധപ്പെട്ട അധികാരികൾക്കും ഇത് സംബന്ധിച്ച സർക്കുലർ നൽകും.

പള്ളികളിലേക്കുള്ള പ്രവേശനം, പ്രാദേശിക പരിപാടികൾ, വിവാഹ പാർട്ടികൾ, കായികവിനോദങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി ആളുകൾ തിങ്ങിക്കൂടുന്ന പരിപാടികളുടെ ശേഷികൾ 50 ശതമാനത്തിൽ പരിമിതപ്പെടു​​ത്തിയത്​ കർശനമായി തുടരേണ്ടതി​െൻറ പ്രാധന്യത്തെ പറ്റിയും കമ്മിറ്റി ഉൗന്നി പറഞ്ഞു.

ഒമാൻ അംഗീകരിച്ച രണ്ട്​ ഡോസ്​ വാക്​​സിനെടുത്തവർക്കേ ഇത്തരം ഇടങ്ങളിലേക്ക്​ ​​ പ്രശേന അനുമതിയുണ്ടാകുകയുള്ളു. അതേസമയം തന്നെ സാമൂഹിക അകലം പാലിക്കണമെന്നും ശരിയായ രീതിയിൽ മാസ്​ക്​ ധരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു. കോവിഡി​െൻറ പുതിയ വകഭേദമായ ഒമിക്രോണി​െൻറ ആഗേളതലത്തിലെ സ്​ഥിതിഗതികളും രാജ്യത്തെ കോവിഡ്​ കേസുകളെ കുറിച്ചും കമ്മിറ്റി വിശകലനം ചെയ്​തു.

ഒമാനിൽ​ പോസിറ്റീവ് കേസുകളിൽ നേരിയ വർധവ് സൂചിപ്പിക്കുന്നു. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും കിടത്തിച്ചികിത്സക്കിന്നുവരുടെ എണ്ണത്തിൽ കുറവ്​ വന്നിട്ടുണ്ട്​. 

Tags:    
News Summary - oman permits vaccine booster dose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.