ഒമാൻ-സൗദി ഏകോപന കൗൺസിൽ: വിദേശകാര്യമന്ത്രിമാർ നേതൃത്വം നൽകും

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​ത​മി​െൻറ സൗ​ദി സ​ന്ദ​ർ​ശ​ന​വേ​ള​യി​ലെ ധാ​ര​ണ​പ്ര​കാ​രം നി​ല​വി​ൽ വ​രു​ന്ന ഒ​മാ​ൻ-​സൗ​ദി ഏ​കോ​പ​ന കൗ​ൺ​സി​ലി​ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ നേ​തൃ​ത്വം ന​ൽ​കും.

ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും നി​ല​വി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും ഏ​കോ​പ​ന കൗ​ൺ​സി​ലെ​ന്നും ഒ​മാ​നും സൗ​ദി​യും സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ-​സൗ​ദി ഹൈ​വേ​യും അ​തി​ർ​ത്തി ചെ​ക്ക്​​പോ​യ​ൻ​റു​ക​ളും വേ​ഗ​ത്തി​ൽ തു​റ​ന്നു​കൊ​ടു​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. റോ​ഡ്​ തു​റ​ക്കു​ന്ന​തോ​ടെ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ യാ​ത്ര​യും ച​ര​ക്കു​നീ​ക്ക​വും കൂ​ടു​ത​ൽ സു​ഗ​മ​മാ​കും. ര​ണ്ട്​ സു​ഹൃ​ദ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യി​ക്കു​ന്ന​താ​യി​രി​ക്കും റോ​ഡെ​ന്നും സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക്​ ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ സാ​മ്പ​ത്തി​ക, വാ​ണി​ജ്യ, നി​ക്ഷേ​പ, സാം​സ്​​കാ​രി​ക, സു​ര​ക്ഷ, വി​ദ്യാ​ഭ്യാ​സ, ന​യ​ത​ന്ത്ര മേ​ഖ​ല​ക​ളി​ൽ ക​രാ​റു​ക​ളും ധാ​ര​ണ​പ​ത്ര​ങ്ങ​ളും ഒ​പ്പി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ നി​ല​വാ​ര​മു​ള്ള വാ​ണി​ജ്യ​ത്തി​നും നി​ക്ഷേ​പ കൈ​മാ​റ്റ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കി സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ഉ​ത്തേ​ജി​പ്പി​ക്കും. സൗ​ദി​യു​ടെ വി​ഷ​ൻ 2030, ഒ​മാ​ൻ 2040 വി​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ല​ക്ഷ്യം ക​ണ്ടെ​ത്താ​നും ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്ന്​ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

പ​രി​സ്​​ഥി​തി, ഭ​ക്ഷ്യ​സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ലും പ​ര​സ്​​പ​രം സ​ഹ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ രാ​ജാ​വ്​ പ്ര​ഖ്യാ​പി​ച്ച ഗ്രീ​ൻ മി​ഡി​ലീ​സ്​​റ്റ്​​ പ​ദ്ധ​തി​യി​ലും പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​മു​ണ്ടാ​കും. ദു​കം സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ലും ഊ​ർ​ജ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലും കാ​യി​ക, ടൂ​റി​സം മേ​ഖ​ല​ക​ളി​ലു​മെ​ല്ലാം സം​യു​ക്​​ത പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നും ധാ​ര​ണ​യാ​യി. ഒ​മാ​ൻ-​സൗ​ദി ബി​സി​ന​സ്​ കൗ​ൺ​സി​ലി​നെ​യും സം​യു​ക്​​ത പ്ര​സ്​​താ​വ​ന സ്വാ​ഗ​തം ചെ​യ്​​തു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും നേ​രി​ട്ടും അ​ല്ലാ​തെ​യു​മു​ള്ള സ്വ​കാ​ര്യ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ ഇ​ത്​ സ​ഹാ​യ​ക​ര​മാ​കും.

എ​ണ്ണ​യു​ൽ​പാ​ദ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള ഒ​പെ​ക്ക്, ഒ​പെ​ക്ക്​ ഇ​ത​ര രാ​ഷ്​​ട്ര​ങ്ങ​ളു​ടെ തീ​രു​മാ​നം ഓ​യി​ൽ വി​പ​ണി​യു​ടെ ഭ​ദ്ര​ത​ക്കും വി​പ​ണി​യു​ടെ സ​ന്തു​ലി​താ​വ​സ്​​ഥ​ക്കും സ​ഹാ​യ​ക​ര​മാ​യ​താ​യി സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ വി​ല​യി​രു​ത്തി. ന​വീ​ന സാ​​ങ്കേ​തി​ക​ത​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഡെ​വ​ല​പ്​​മെൻറ്​, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഊ​ർ​ജം, ലോ​ജി​സ്​​റ്റി​ക്ക​ൽ പ​ങ്കാ​ളി​ത്തം, ഹെ​ൽ​ത്ത്​-​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സം​യു​ക്​​ത നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ പ​ഠി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട്​ നി​ർ​ദേ​ശി​ച്ചു. യ​മ​ൻ വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര രാ​ഷ്​​ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നു​വ​രു​ന്ന​താ​യും ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ​പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. 

Tags:    
News Summary - Oman-Saudi Coordinating Council: Foreign Ministers to chair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.