ഒ​മാ​ൻ-​യു.​എ​സ്​ സം​യു​ക്ത അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ൽ​നി​ന്ന്

ഒ​മാ​ൻ-​യു.​എ​സ്​ സം​യു​ക്ത അ​ഭ്യാ​സ​ത്തി​ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: യു​നൈ​റ്റ​ഡ്​ എ​യ​ർ​ഫോ​ഴ്​​സി​ലെ (യു.​എ​സ്‌.​എ.​എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ച് റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ് ഓ​ഫ് ഒ​മാ​ൻ (ആ​ർ.​എ.​എ​ഫ്.​ഒ) ന​ട​ത്തു​ന്ന സം​യു​ക്ത അ​ഭ്യാ​സ​ത്തി​ന്​ തു​ട​ക്ക​മാ​യി.

ആ​ർ.​എ.​എ​ഫ്.​ഒ ക​മാ​ൻ​ഡ​ർ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ഖാ​മി​സ് ബി​ൻ ഹ​മ്മ​ദ് അ​ൽ ഗ​ഫ്രി​യും യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡി​ലെ ഒ​മ്പ​താം വ്യോ​മ​സേ​ന ക​മാ​ൻ​ഡ​ർ ല​ഫ്.​ജ​ന​റ​ൽ ഗ്രി​ഗ​റി എം. ​ഗി​ല്ല​റ്റും പ​രി​ശീ​ല​ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. അ​ഭ്യാ​സ​ത്തി​ന്റെ പു​രോ​ഗ​തി​യെ​യും അ​തി​ന്റെ ല​ക്ഷ്യ​ങ്ങ​ളെ​യും കു​റി​ച്ച്​ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തു.

സം​യു​ക്ത അ​ഭ്യാ​സ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ.​എ.​എ​ഫ്.​ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഓ​പ​റേ​ഷ​ൻ​സ് എ​യ​ർ ക​മ്മ​ഡോ​ർ ഖാ​ലി​ദ് ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ അ​ബ്രി, ഒ​മാ​നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ, യു.​എ​സ്​ വ്യോ​മ​സേ​ന​യി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ത്തു. അ​ഭ്യാ​സ പ്ര​ക​ട​നം ​മേ​യ്​ 19ന്​ ​സ​മാ​പി​ക്കും.

Tags:    
News Summary - Oman-US joint Training started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.