ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പി​നെ​തി​രെ കാ​മ്പ​യി​നു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പ് കു​റ​ക്കു​ന്ന​തി​നും ഇ​ര​ക​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​നും കാ​മ്പ​യി​നു​മാ​യി ഒ​മാ​ൻ. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി.​ആ​ർ.​എ), റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി), ഇ​ല​ക്ട്രോ​ണി​ക് ഡി​ഫ​ൻ​സ് സെ​ന്‍റ​ർ, ലൈ​സ​ൻ​സു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്.

" ഡോ​ന്‍റ് വാ​ൾ​ക്ക് ഓ​ൺ യു" ​എ​ന്ന വാ​ക്യ​ത്തോ​ടെ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചു​ള്ള ബോ​ത​വ​ത്ക​ര​ണ​വും വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന വ​ഴി​ക​ളെ​ക്കു​റി​ച്ചും അ​തി​ൽ നി​ന്നെ​ങ്ങ​നെ ഒ​ഴി​ഞ്ഞു​മാ​റാ​മെ​ന്നു​മു​ള്ള അ​വ​ബോ​ധ​വും ന​ൽ​കും. വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ പ​ര​സ്യ​ങ്ങ​ൾ, ഒ.​ടി.​പി പ​ങ്കു​വെ​ക്കു​ന്ന​തി​ലെ അ​പ​ക​ട​സാ​ധ്യ​ത, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റു​ഫോ​മു​ക​ൾ വ​ഴി​യു​ള്ള ആ​ൾ​മാ​റാ​ട്ട ത​ട്ടി​പ്പു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചും കാ​മ്പ​യി​ൻ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര‍ക്ഷി​ക്കു​ന്ന​തി​നും സു​ര‍ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ ഉ​പ​യോ​ഗ​ത്തി​നു​മു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - Oman with campaign against electronic fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.