മസ്കത്ത്: ഓണം അവധി ദിവസമായതിനാൽ ഓണ സദ്യക്ക് ഹോട്ടലുകളിൽ വൻ തിരക്ക്. പല പ്രധാന ഹോട്ടലുകളിലും ആവശ്യക്കാർ വർധിച്ചതിനാൽ ബുക്കിങ്ങുകൾ നിർത്തിവെച്ചു. ഒമാനിലെ പ്രധാന ഹോട്ടലുകളെല്ലാം ഓണസദ്യ ഒരുക്കുന്നുണ്ട്. പ്രധാന ഹൈപ്പർമാർക്കറ്റുകളും സദ്യയുടെ ബുക്കിങ്ങുകൾ സ്വീകരിച്ചിരുന്നു.
എന്നാൽ ഇത്തവണ പൊതുവെ ഓണ സദ്യയുടെ നിരക്കുകൾ കൂടുതലാണ്. കഴിഞ്ഞ വർഷം സദ്യക്ക് മൂന്ന് റിയാലിനടുത്താണ് പല ഹോട്ടലുകളും വില ഈടാക്കിയത്. എന്നാൽ ഇത്തവണ മൂന്ന് റിയാലിനും നാലും റിയാലിനും ഇടയിലാണ് സദ്യയുടെ നിരക്ക്. കഴിഞ്ഞ വർഷത്തെക്കാൾ വിഭവങ്ങൾ വർധിച്ചതായാണ് ഇത്തവണ നിരക്കുകൾ വർധിക്കാൻ കാരണമെന്ന് ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.