മ​സ്ക​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​

ഓണം: ആഘോഷങ്ങൾ നിലക്കുന്നില്ല...

മസ്കത്ത്: പൊന്നോണം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ഒമാനിൽ ഓണാഘോഷങ്ങൾ നിലക്കുന്നില്ല. നിരവധി കൂട്ടായ്മകളുടെ ഓണപ്പരിപാടികൾ ബാക്കിയുള്ളതിനാൽ ആഘോഷം ഡിസംബർ വരെ നീങ്ങും. ചെറുതും വലുതുമായ എല്ലാ കൂട്ടായ്മകളും മലയാളി പ്രാധിനിധ്യമുള്ള സ്ഥാപനങ്ങളും ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. കൂടാതെ ഫ്ലാറ്റുകളും വില്ലകൾ കേന്ദ്രീകരിച്ചും ഓണാഘോഷം നടത്താറുണ്ട്. ചില പ്രവാസി സംഘടനകൾ നടത്തുന്ന വർഷത്തിലെ പ്രധാന ചടങ്ങ് ഓണഘോഷമാണ്.

അതിനാൽ ഓണാഘോഷങ്ങൾ കഴിഞ്ഞാലും കഴിഞ്ഞാലും തീരില്ല.ആഘോഷങ്ങൾ നീളാൻ പ്രധാന കാരണം, വാരാന്ത്യ അവധി ദിവസങ്ങളിൽ മാത്രമാണ് ആഘോഷങ്ങൾ നടത്താൻ കഴിയുക എന്നതാണ്. അതിനാൽ കൂട്ടായ്മകളുടെ ബാഹുല്യം കാരണം ഹാളുകൾ പെട്ടെന്ന് ലഭിക്കില്ല. അതിനാൽ ഹാളുകളുടെ ലഭ്യത അനുസരിച്ച് ദിവസങ്ങൾ നീളുകയാണ്. വിവിധ സംഘടനകൾ കേന്ദ്ര കമ്മിറ്റി അടിസ്ഥാനത്തിലും പ്രാദേശിക അടിസ്ഥാനത്തിലും ആഘോഷങ്ങൾ നടത്താറുണ്ട്.

പലർക്കും വിവിധ കമ്മിറ്റികളിൽ പങ്കെടുക്കേണ്ടതുണ്ട്. ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന പലരും വിവിധ കൂട്ടായ്മകളിലും സംഘടനകളിലും പ്രവർത്തിക്കുന്നതിനാൽ ഇവരുടെ സൗകര്യവും പരിഗണിക്കുന്നതോടെ നാളുകൾ നീണ്ടുപോവും. ഓണാഘോത്തിന്റെ ഭാഗമായി സദ്യ ഒരുക്കുന്നവരുടെയും വാദ്യമേളക്കാരുടെയും അടക്കം നിരവധി പേരുടെ സൗകര്യവും ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. ഇവരുടെയൊക്കെ സൗകര്യങ്ങൾ പരിഗണിക്കുന്നതും ആഘോഷങ്ങൾ നീളാൻ കാരണമാവുന്നു.ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പേർ നാട്ടിൽ പോയിരുന്നു.

ഇവരിൽ പലരും തിരിച്ചുവന്നിട്ടുണ്ട്. എല്ലാവരെയും ഉൾപ്പെടുത്തി വിശാലമായ ഓണാഘോഷം ഒരുക്കാനുള്ള തിരക്കിലാണ് വിവിധ കൂട്ടായ്മകൾ. രണ്ടുവർഷത്തെ ഇടവേളക്കുശേഷം ലഭിച്ച ഓണാഘോമായതിനാൽ മലയാളികൾ സമുചിതമായിത്തന്നെയാണ് ആഘോഷിക്കുന്നത്. പ്രധാന ഇനമായ സദ്യക്കൊപ്പം അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ആഘോഷത്തിന്‍റെ ഭാഗമായി തിരുവാതിരക്കളി, നൃത്തങ്ങൾ, മറ്റ് കലാപരിപാടികൾ എന്നിവയും സംഘാടകർതന്നെ അവതരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Onam: The celebrations continues...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.