ഒമാനിൽ സഞ്ചാര വിലക്ക്​ ലംഘിച്ചു; സ്വദേശിക്ക്​ ഒരു വർഷം തടവും 2000 റിയാൽ പിഴയും

മസ്​കത്ത്​: സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള രാത്രിയിലെ സമ്പൂർണ സഞ്ചാര വിലക്ക്​ ലംഘിച്ച സ്വദേശിക്ക്​ തടവും പിഴയും ശിക്ഷ. വടക്കൻ ബാത്തിനയിലെ കോർട്ട്​ ഒാഫ്​ ഫസ്​റ്റ്​ ഇൻസ്​റ്റൻസ്​ ഒരു വർഷം തടവും 2000 റിയാൽ പിഴയുമാണ്​ ശിക്ഷ വിധിച്ചതെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. ഉത്തരവിറങ്ങിയത്​ മുതൽ ആറുമാസത്തേക്ക്​ ഇയാളുടെ ഡ്രൈവിങ്​ ലൈസൻസ്​ റദ്ദാക്കിയിട്ടുമുണ്ട്​. മദ്യപിച്ച ശേഷം സഞ്ചാരവിലക്ക്​ നിലവിലുള്ള സമയത്ത്​ വാഹനവുമായി കറങ്ങാനിറങ്ങിയപ്പോഴാണ്​ പൊലീസി​െൻറ പിടിയിലായത്​. താമസമേഖലകളിൽ അമിതവേഗത്തിൽ അശ്രദ്ധമായാണ്​ ഇയാൾ വാഹനമോടിച്ചത്​. ഇതേ തുടർന്നാണ്​ കേസ്​ കോടതിയുടെ പരിഗണനക്ക്​ വിട്ടത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.