Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ സഞ്ചാര വിലക്ക്​...

ഒമാനിൽ സഞ്ചാര വിലക്ക്​ ലംഘിച്ചു; സ്വദേശിക്ക്​ ഒരു വർഷം തടവും 2000 റിയാൽ പിഴയും

text_fields
bookmark_border
ഒമാനിൽ സഞ്ചാര വിലക്ക്​ ലംഘിച്ചു;  സ്വദേശിക്ക്​ ഒരു വർഷം തടവും 2000 റിയാൽ പിഴയും
cancel

മസ്​കത്ത്​: സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള രാത്രിയിലെ സമ്പൂർണ സഞ്ചാര വിലക്ക്​ ലംഘിച്ച സ്വദേശിക്ക്​ തടവും പിഴയും ശിക്ഷ. വടക്കൻ ബാത്തിനയിലെ കോർട്ട്​ ഒാഫ്​ ഫസ്​റ്റ്​ ഇൻസ്​റ്റൻസ്​ ഒരു വർഷം തടവും 2000 റിയാൽ പിഴയുമാണ്​ ശിക്ഷ വിധിച്ചതെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. ഉത്തരവിറങ്ങിയത്​ മുതൽ ആറുമാസത്തേക്ക്​ ഇയാളുടെ ഡ്രൈവിങ്​ ലൈസൻസ്​ റദ്ദാക്കിയിട്ടുമുണ്ട്​. മദ്യപിച്ച ശേഷം സഞ്ചാരവിലക്ക്​ നിലവിലുള്ള സമയത്ത്​ വാഹനവുമായി കറങ്ങാനിറങ്ങിയപ്പോഴാണ്​ പൊലീസി​െൻറ പിടിയിലായത്​. താമസമേഖലകളിൽ അമിതവേഗത്തിൽ അശ്രദ്ധമായാണ്​ ഇയാൾ വാഹനമോടിച്ചത്​. ഇതേ തുടർന്നാണ്​ കേസ്​ കോടതിയുടെ പരിഗണനക്ക്​ വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story