സലാല: കേരളപ്പിറവി ദിനത്തിെൻറ ഭാഗമായി ഇന്ത്യൻ വെൽഫെയർ ഫോറം സലാല വനിതാ വിഭാഗം വനിതകൾക്കായി 'പെണ്ണിടം'തലക്കെട്ടിൽ ഓൺലൈൻ സൗഹൃദസംഗമം സംഘടിപ്പിച്ചു. സുപ്രീംകോടതി അഭിഭാഷക അഡ്വ. രശ്മിത രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ മുന്നേറ്റത്തെക്കുറിച്ചും സ്ത്രീകൾ ലോകത്തിനു നൽകുന്ന സംഭാവന പുരുഷന്മാരെക്കാളും വളരെ വലുതാണെന്നും അവർ പറഞ്ഞു. പുരുഷ ഇടങ്ങളും സ്ത്രീ ഇടങ്ങളുമല്ല മാനവികതയുടെ ഇടങ്ങളാണ് ഉണ്ടാകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്നും സ്ത്രീകൾ കൂടിച്ചേർന്നാൽ ഒരു സംഘശക്തിയാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും അവർ ഉണർത്തി. തുടർന്ന് കേക്ക് ബേക്കിങ് രംഗത്ത് പരിചയ സമ്പന്നയായ ആരിഫ ഷമീർ കേക്ക് നിർമാണ രീതികളെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ഗായിക ക്രിസ്റ്റ കലയുടെ ഗാനമേളയും കുട്ടികളുടെ നൃത്തവും അരങ്ങേറി. ഇന്ത്യൻ വെൽഫെയർ ഫോറം വനിതാ സെക്രട്ടറി ഹുസ്നി സമീർ അധ്യക്ഷതവഹിച്ച പരിപാടിയിൽ ലേഡീസ് വിങ് ഇൻ-ചാർജ് ഷഹനാസ് മുസമ്മിൽ സ്വാഗതവും സാജിദ ഹഫീസ് നന്ദിയും പറഞ്ഞു. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.