മസ്കത്ത്: മുസ്ലിം ലീഗ് നേതാവും കൊടക്കൽ ദാറുറഹ്മ കോളജിന്റെ സ്ഥാപക നേതാവുമായിരുന്ന പി.വി. മൊയ്തു അനുസ്മരണവും പ്രാർഥനസദസ്സും സംഘടിപ്പിച്ചു. മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയും മസ്കത്ത് കൊടക്കൽ മഹല്ല് കമ്മിറ്റിയും സംയുക്തമായി നടത്തിയ അനുസ്മരണത്തിൽ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, സമസ്ത ഇസ്ലാമിക് സെൻറർ നാഷനൽ കമ്മിറ്റി പ്രസിഡൻറ് അൻവർ ഹാജി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് വാഹിദ് ബർക്ക, സെക്രട്ടറിമാരായ ഇബ്രാഹിം ഒറ്റപ്പാലം, ഉസ്മാൻ പന്തല്ലൂർ നാദാപുരം മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് അശ്റഫ് പൊയിക്കര, ഹമീദ് പേരാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് എ.കെ.കെ തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
മയ്യിത്ത് നമസ്കാരത്തിന് ശാഖിർ ഫൈസി വയനാട് നേതൃത്വം നൽകി. കെ.എം.സി.സി മബേല ഏരിയ കമ്മിറ്റി നേതാക്കളായ സലീം അന്നാര, യാഖൂബ് തിരൂർ, സി.കെ.വി. റാഫി, ഇസ്മായിൽ പുന്നോൾ, അനസുദ്ദീൻ കുറ്റ്യാടി, അസ്ലം ചീക്കോന്ന്, റംഷാദ് താമരശ്ശേരി, കെ.ടി. അബ്ദുല്ല കുളങ്ങരത്താഴ, സഫീർ അൽസലാമ, സാജിർ തൊട്ടിൽ പാലം, ആശിഫ് മഹബൂബ്, എസ്.വി. അറഫാത്ത്, ഫൈസൽ മുഹമ്മദ് കോട്ടയം, അഫ്സൽ ഇരിട്ടി, അനീസ് ഒറ്റപ്പാലം, മൻസൂർ തിരൂർ, ജലീൽ തിരൂർ, മുഹമ്മദ് ഷാ കോതമംഗലം, കമറുദ്ദീൻ പൊന്നാനി, മസ്കത്ത് കൊടക്കൽ മഹല്ല് കമ്മിറ്റി നേതാക്കളായ ടി.പി. നൗഫൽ, കെ.ഒ. ഫസൽ, സി.പി. മുഹമ്മദ് തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.