സുഹാർ: പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്കി ആസ്റ്റര്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് സുഹാര്‍ നവചേതനയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ ഇ.സി.ജി സൗജന്യമായിരുന്നു. രക്ത പരിശോധന, പ്രഷര്‍ പരിശോധന, ബി.എം.ഐ എന്നിങ്ങനെയുള്ള ടെസ്റ്റുകളും ഡോക്ടര്‍ കണ്സള്റ്റേഷന് സേവനവും സൗജന്യമായിരുന്നു.
സമീപ പ്രദേശങ്ങളില്‍നിന്നുള്ള വിവിധ രാജ്യക്കാരായ പ്രവാസികള്‍ ക്യാമ്പില്‍ പങ്കെടുത്തു. സൗജന്യ പരിശോധന രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒരു മണി വരെ തുടര്‍ന്നു. നവചേതന പ്രസിഡന്റ് ലിജു ബാലകൃഷ്ണന്, സെക്രട്ടറി അനീഷ് ഏറാടത്, ട്രഷറര്‍ സജിന ബിനു, ജോയിന്റ് സെക്രട്ടറിമാരായ നരിഷ് മുഹമ്മദ്, റിതു രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.