മസ്കത്ത്: കനത്തമഴയും വെള്ളപ്പൊക്കവുംമൂലം ദുരിതമനുഭവിക്കുന്ന പാകിസ്താനിലെയും സുഡാനിലെയും ജനങ്ങൾക്ക് സഹായമെത്തിക്കണമെന്നഭ്യർഥിച്ച് ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി. നിരവധി ജീവനുകളും സമ്പത്തും നഷ്ടപ്പെട്ട് പാകിസ്താനിലെയും സുഡാനിലെയും സഹോദരങ്ങൾ സമാനതകളില്ലാത്ത കഷ്ടത നേരിടുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ലോകജനത അവർക്ക് സഹായഹസ്തമെത്തിക്കാൻ ഒന്നിക്കണം. ഇരുരാജ്യങ്ങളിലെയും ജനതക്ക് സുരക്ഷയും സമാധാനവും ശാന്തതയും ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.